Ranbir Kapoor : ഒളിച്ചുജീവിക്കുന്ന 'ഹീറോ'; വിവാഹമടുക്കുമ്പോള്‍ ചര്‍ച്ചയായി രണ്‍ബീറിന്റെ 'ലൈഫ്‌സ്റ്റൈല്‍'

Web Desk   | others
Published : Apr 12, 2022, 10:35 PM IST
Ranbir Kapoor : ഒളിച്ചുജീവിക്കുന്ന 'ഹീറോ'; വിവാഹമടുക്കുമ്പോള്‍ ചര്‍ച്ചയായി രണ്‍ബീറിന്റെ 'ലൈഫ്‌സ്റ്റൈല്‍'

Synopsis

അഭിമുഖങ്ങളിലാണെങ്കില്‍ വ്യക്തിജീവിതത്തെ കുറിച്ച് ഒട്ടും സംസാരിക്കാത്തയാളാണ് രണ്‍ബീര്‍. നേരത്തെ ഒരു അഭിമുഖത്തില്‍ അഭിമുഖം ചെയ്യുന്നയാള്‍ രണ്‍ബീറിനെക്കാള്‍ നേട്ടങ്ങള്‍ കൈവരിച്ച താരം ആലിയ അല്ലേ എന്ന് ചോദിച്ചപ്പോള്‍, നിസംശയം ആ വാദത്തെ രണ്‍ബീര്‍ പിന്തുണച്ചത് ആരാധകശ്രദ്ധ നേടിയിരുന്നു

ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന താരജോഡിയാണ് ( Star Couple ) രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ( Ranbir Kapoor and Alia Bhatt ). ഇരുവരും തങ്ങളുടെതായ ഇടം ബോളിവുഡില്‍ കണ്ടെത്തിയവരാണ്. താരകുടുംബങ്ങളില്‍ നിന്നാണ് വരുന്നതെങ്കിലും സ്വന്തം പ്രയത്‌നം തന്നെയാണ് രണ്ട് പേരെയും ആരാധകരുടെ പ്രിയതാരങ്ങളാക്കി മാറ്റിയത്. 

ഇപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് എങ്ങും സിനിമാസ്വാദകര്‍ക്കിടയില്‍ ചലനമുണ്ടാക്കുന്നത്. ഒരുപക്ഷേ ബോളിവുഡ് ഇത്രമാത്രം കാത്തിരുന്നൊരു താരജോഡി വിവാഹം അടുത്തിടെ നടന്നിട്ടുണ്ടോയെന്നത് തന്നെ സംശയമാണ്. അത്രമാത്രം വാര്‍ത്തകളും ഗോസിപ്പുകളും ഇതിനോടകം രണ്‍ബീര്‍- ആലിയ ജോഡി കേട്ടിട്ടുണ്ട്. 

ഏപ്രില്‍ 14, 15, 16 തീയ്യതികളെല്ലാം വിവാഹദിവസങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മുംബൈയില്‍ വച്ച് തന്നെയാണ് ചടങ്ങുകള്‍ നടക്കുക. വിവാഹച്ചടങ്ങുകള്‍ക്കുള്ള തയ്യാറെടുപ്പുകളിലാണ് ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെന്നാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന. 

ബോളിവുഡില്‍ നിന്ന് പ്രധാനപ്പെട്ട താരങ്ങള്‍ ഒന്നൊഴിയാതെ പങ്കെടുക്കുന്ന വിവാഹമായിരിക്കും ഇവരുടേത് എന്നാണ് അറിയാന്‍ കഴിയുന്ന സൂചന. 

ഇതിനിടെ രണ്‍ബീറിന്റെയും ആലിയയുടെയും സ്വഭാവത്തെ കുറിച്ചും സിനിമാജീവിതത്തെ കുറിച്ചും പ്രണയ ജീവിതത്തെ കുറിച്ചുമെല്ലാം ആരാധകര്‍ക്കിടയില്‍ രസകരമായ ചര്‍ച്ചകള്‍ നിറയുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാണ് രണ്‍ബീറിന്റെ 'ഒളിവിലെ ജീവിതം'. 

കേള്‍ക്കുമ്പോള്‍ തമാശയായോ ട്രോള്‍ ആയോ തോന്നാമെങ്കിലും രണ്‍ബീറിനെ സംബന്ധിച്ച് ഈ പരാമര്‍ശം സത്യസന്ധമാണ്. പതിനഞ്ച് വര്‍ഷത്തോളം നീണ്ട സിനിമാ അനുഭവം ഉണ്ട് രണ്‍ബീറിന്. ഇക്കാലയളവിലെല്ലാം തന്നെ പരമാവധി പരസ്യമായ ചടങ്ങുകള്‍- പാര്‍ട്ടികള്‍ എന്നിവയില്‍ നിന്നെല്ലാം അകലം പാലിക്കുന്ന നടനാണ് രണ്‍ബീര്‍. 

ഇടയ്ക്ക് ഗോസിപ്പുകളില്‍ നിറയുമെങ്കിലും ഇതിനോടൊന്നും പ്രതികരിക്കാന്‍ താരം മെനക്കെടാറില്ല. അധികം സംസാരിക്കാത്ത, അധികം അഭിമുഖങ്ങള്‍ അനുവദിക്കാത്ത പ്രകൃതമാണ് രണ്‍ബീറിന്. സിനിമാ പ്രമോഷനുകള്‍ക്കാണ് താരത്തെ ആകെ പുറത്ത് കാണാറ്. 

സോഷ്യല്‍ മീഡിയയിലും ഔദ്യോഗികമായി സജീവമല്ല താരം. ഇന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടില്ലാത്ത താരങ്ങള്‍ വിരളമാണെന്ന് പറയാം. ഇക്കൂട്ടത്തിലും വ്യത്യസ്തനാണ് രണ്‍ബീര്‍. എന്നാല്‍ തനിക്ക് ഇന്‍സ്റ്റ അക്കൗണ്ട് ഉണ്ടെന്ന് ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞിട്ടുണ്ട്. ഇതിന്റെ വിശ്വാസ്യതയും മറ്റും ഇപ്പോഴും സംശയത്തിലാണ്. 

അഭിമുഖങ്ങളിലാണെങ്കില്‍ വ്യക്തിജീവിതത്തെ കുറിച്ച് ഒട്ടും സംസാരിക്കാത്തയാളാണ് രണ്‍ബീര്‍. നേരത്തെ ഒരു അഭിമുഖത്തില്‍ അഭിമുഖം ചെയ്യുന്നയാള്‍ രണ്‍ബീറിനെക്കാള്‍ നേട്ടങ്ങള്‍ കൈവരിച്ച താരം ആലിയ അല്ലേ എന്ന് ചോദിച്ചപ്പോള്‍, നിസംശയം ആ വാദത്തെ രണ്‍ബീര്‍ പിന്തുണച്ചത് ആരാധകശ്രദ്ധ നേടിയിരുന്നു. എല്ലാ വിഷയങ്ങളോടും താല്‍പര്യം കാണിക്കുന്ന, പഠിക്കാന്‍ ശ്രമിക്കുന്നയാളാണ് ആലിയ എന്നും അതില്‍ ഗിറ്റാര്‍ പഠനം മുതല്‍ തിരക്കഥാരചന വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുമെന്നുമെല്ലാം അന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. 

 

 

ആലിയയുമായുള്ള വിവാഹം നേരത്തെ തന്നെ നടക്കേണ്ടതായിരുന്നുവെന്നും കൊവിഡ് 19 ആണ് വിവാഹം വൈകിപ്പിച്ചതെന്നും ആ അഭമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞു. ഇത്തരം ചില തുറന്നുസംസാരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബോളിവുഡിന്റെ വര്‍ണാഭമായ ഇടത്തില്‍ നിന്ന് തീര്‍ത്തും മാറിനില്‍ക്കുന്ന ഒരാളാണ് രണ്‍ബീര്‍. 

എന്തായാലും ഇരുവരുടെയും വിവാഹം നടക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത താരജോഡിയുടെ ആരാധകരെ തെല്ലൊന്നുമല്ല ആഹ്ലാദത്തിലാക്കുന്നത്. ഇരുവര്‍ക്കും ആശംസകള്‍ നേരുന്ന തിരക്കിലാണിപ്പോള്‍ ആരാധകര്‍. 

Also Read:- കത്രീനയുടെ വിവാഹ മോതിരത്തിന്റെ പ്രത്യേകത ഇതാണ്, വില എത്രയാണെന്നോ?

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ