Amrutha Suresh Hairstyle : ഇത് പുത്തന്‍ മേക്കോവര്‍; തലമുടിയിൽ ആഫ്രിക്കൻ പരീക്ഷണങ്ങളുമായി അമൃത സുരേഷ്

Published : Jan 15, 2022, 11:29 AM ISTUpdated : Jan 15, 2022, 11:30 AM IST
Amrutha Suresh Hairstyle :  ഇത് പുത്തന്‍ മേക്കോവര്‍; തലമുടിയിൽ ആഫ്രിക്കൻ പരീക്ഷണങ്ങളുമായി അമൃത സുരേഷ്

Synopsis

തലമുടിയില്‍ പുത്തൻ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് അമൃത. ആഫ്രിക്കക്കാരുടെ വിവിധ ഹെയർസ്റ്റൈലുകളാണ് അമൃത പരീക്ഷിക്കുന്നത്. 

ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ സ്റ്റാര്‍ സിങ്ങറിലൂടെ മലയാളികളികളുടെ മനസില്‍ ഇടംപിടിച്ച ഗായികയാണ് അമൃത സുരേഷ് (Amrutha Suresh). നേരത്തെ ബിഗ് ബോസ് സീസണ്‍ രണ്ടിലെത്തിയ അമൃതയും സഹോദരി അഭിരാമിയും പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ത്ഥികളായി മാറിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ (social media) സജീവമായ അമൃത പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും (videos) ശ്രദ്ധനേടാറുണ്ട്. 

ഇപ്പോഴിതാ തലമുടിയില്‍ പുത്തൻ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് അമൃത. ആഫ്രിക്കക്കാരുടെ വിവിധ ഹെയർസ്റ്റൈലുകളാണ് അമൃത പരീക്ഷിക്കുന്നത്. ദുബായിലെത്തിയ താരം, അവിടെയുള്ള ആഫ്രോ ബ്യൂട്ടി സലൂണിൽ നിന്നാണ് തലമുടിയില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതിന്‍റെ വീഡിയോ അമൃത തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഓരോ രീതിയും പരീക്ഷിച്ച് ഒടുവിൽ  ഏത് ഹെയർ സ്റ്റൈലാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതു വീഡിയോയിൽ കാണാം. ഒടുവില്‍ കറുപ്പിലും ഗോൾഡൻ നിറത്തിലുമുള്ള മുടിയിഴകൾ ചേർത്താണ് പുത്തൻ ലുക്ക് തയ്യാറാക്കിയത്. മണിക്കൂറിലധികം സമയമെടുത്ത് ചെയ്ത പുത്തന്‍ ഹെയർസ്റ്റൈൽ പ്രേക്ഷകർക്കു വിശദമായി പരിചയപ്പെടുത്തിക്കൊണ്ടാണ് അമൃത വീഡിയോ അവസാനിപ്പിക്കുന്നത്. എന്തായാലും അമൃതയുടെ മേക്കോവർ വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്. 

Also Read: ഒരു മാസം കൊണ്ട് കുറച്ചത് 5 കിലോ ശരീരഭാരം; ഡയറ്റും വർക്കൗട്ടും പങ്കുവച്ച് ശിൽപ ബാല

PREV
click me!

Recommended Stories

വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'
തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"