Shilpa Bala Weightloss : ഒരു മാസം കൊണ്ട് കുറച്ചത് 5 കിലോ ശരീരഭാരം; ഡയറ്റും വർക്കൗട്ടും പങ്കുവച്ച് ശിൽപ ബാല

Published : Jan 14, 2022, 08:26 PM ISTUpdated : Jan 14, 2022, 08:32 PM IST
Shilpa Bala Weightloss : ഒരു മാസം കൊണ്ട് കുറച്ചത്  5 കിലോ ശരീരഭാരം; ഡയറ്റും വർക്കൗട്ടും പങ്കുവച്ച് ശിൽപ ബാല

Synopsis

84 കിലോയിൽ നിന്ന് 79 കിലോയിലേയ്ക്കാണ് താരം എത്തിയത്. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ശില്‍പ തന്‍റെ ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചും പറഞ്ഞത്. 

തന്‍റെ ശരീരഭാരം കുറച്ചതിന്‍റെ രഹസ്യം ആരാധകർക്കായി പങ്കുവച്ച് നടിയും അവതാരകയുമായ ശിൽപ ബാല (shilpa bala). ഒരു മാസം കൊണ്ട് 5 കിലോയാണ് ശിൽപ കുറച്ചത്. 84 കിലോയിൽ നിന്ന് 79 കിലോയിലേയ്ക്കാണ് താരം എത്തിയത്. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ശില്‍പ തന്‍റെ ഡയറ്റിനെ (diet) കുറിച്ചും വർക്കൗട്ടിനെ (workout) കുറിച്ചും പറഞ്ഞത്. 

പട്ടിണി കിടന്ന് വണ്ണം കുറയ്ക്കരുത് എന്നും ആരോഗ്യകരമായ രീതിയിലാണ് വണ്ണം കുറയ്ക്കേണ്ടത് എന്നുമാണ് താരം പറയുന്നത്. പേഴ്സണൽ ന്യൂട്രീഷനിസ്റ്റിന്‍റെ സഹായത്തോടെ ആണ് ശില്‍പ ശരീരഭാരം കുറച്ചത്. ഒരുപാട് പഞ്ചസാര ഇട്ട് ഒരു ബക്കറ്റ് നിറയെ ചായ കുടിക്കുന്ന ആളായിരുന്നു താനെന്നും അത് പൂർണമായും ഒഴിവാക്കുകയാണ് ആദ്യം ചെയ്തതെന്നും ശില്‍പ വീഡിയോയില്‍ പറയുന്നു. 

തലേ ദിവസം പത്ത് ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു വയ്ക്കും. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍  ഈ വെള്ളവും മുന്തിരിയും കഴിക്കും. ശേഷം താന്‍ ചേർന്ന ഗ്രൂപ്പിൽ നിന്ന് അയച്ചു തരുന്ന വർക്കൗട്ട് ചിത്രങ്ങൾ നോക്കി ആ വ്യായാമമെല്ലാം ചെയ്യും. അരിയാഹാരവും പഞ്ചസാരയും പൂർണമായും ഒഴിവാക്കി.

ബ്രേക്ക്ഫാസ്റ്റിനും പ്രീവർക്കൗട്ടിനും മുൻപായി ഒരു പഴം കഴിക്കും. വർക്കൗട്ടിന് ശേഷം പ്രാതൽ കഴിക്കും. അതിനു ശേഷം ഉച്ചയ്ക്ക് 12 മണിക്ക് മിഡ് മീൽടൈമിൽ ഒരു ഫ്രൂട്ട് കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യും. ഞാൻ ഓറഞ്ച് ജ്യൂസ് ആണ് കുടിക്കുന്നത്. ലഞ്ചിന് രണ്ട് ചപ്പാത്തിയും ഗ്രിൽഡ് ചിക്കനുമാണ് കഴിക്കുന്നത്. വൈകിട്ട് 5 മണിക്ക് ഗ്രീൻ ടീ കുടിക്കും. രാത്രി 7.30 ആകുമ്പോൾ ഡിന്നർ കഴിക്കും. ഡിന്നറിന് ലെറ്റ്യൂസ്, കാരറ്റ്, കുക്കുമ്പർ, കോൺ, ഒലിവ് എന്നിവ മിക്സ് ചെയ്ത സാലഡ് ആണ് കഴിക്കാറുള്ളതെന്നും ശില്‍പ പറയുന്നു. 

 

Also Read: ഒരു മാസം കൊണ്ട് കുറച്ചത് ആറ് കിലോ ശരീരഭാരം; പിന്നിലെ രഹസ്യം പങ്കുവച്ച് പാര്‍വതി കൃഷ്ണ

PREV
click me!

Recommended Stories

വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'
തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"