സമീറയ്ക്ക് പിന്നാലെ നിറവയര്‍ ചിത്രം പങ്കുവെച്ച് എമി ജാക്‌സണ്‍

Published : Aug 08, 2019, 02:09 PM ISTUpdated : Aug 08, 2019, 02:55 PM IST
സമീറയ്ക്ക് പിന്നാലെ നിറവയര്‍ ചിത്രം പങ്കുവെച്ച്  എമി ജാക്‌സണ്‍

Synopsis

ഇന്ന് ഗര്‍ഭകാലവും ആഘോഷിക്കപ്പെടുന്നു. ഗര്‍ഭകാല ഫാഷന്‍, ഗര്‍ഭകാല യാത്രകള്‍ അങ്ങനെ പോകുന്നു ഗര്‍ഭകാലത്തെ സ്ത്രീകളുടെ സന്തോഷങ്ങള്‍.

ഇന്ന് ഗര്‍ഭകാലവും ആഘോഷിക്കപ്പെടുന്നു. ഗര്‍ഭകാല ഫാഷന്‍, ഗര്‍ഭകാല യാത്രകള്‍ അങ്ങനെ പോകുന്നു ഗര്‍ഭകാലത്തെ സ്ത്രീകളുടെ സന്തോഷങ്ങള്‍. ഗര്‍ഭകാലത്തെ വലിയ തോതില്‍ ആഘോഷമാക്കിയ നടിയാണ് സമീറ റെഡ്ഡി. 

ഗര്‍ഭിണിയായ സ്ത്രീ തന്റെ ശരീരം പ്രദര്‍ശിപ്പിക്കുന്നത് അത്ര നല്ലതല്ലെന്ന അഭിപ്രായങ്ങള്‍  വന്നിട്ടും, അതിനെയെല്ലാം നിരാകരിച്ചുകൊണ്ടാണ് സമീറ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ടിരുന്നത്. നിറവയര്‍ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ താരം തന്‍റെ ഗര്‍ഭകാലം ആഘോഷിക്കുകയായിരുന്നു.

സമീറയ്ക്ക് പിന്നാലെ നടി എമി ജാക്‌സണും ഗര്‍ഭകാല ഫോട്ടോഷൂട്ടില്‍ സജീവമാവുകയാണ്. എമിയും ഇന്‍സ്റ്റ അക്കൗണ്ടിലൂടെത്തന്നെയാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. 33 ആഴ്ച ഗര്‍ഭിണിയായ എമി ഇപ്പോള്‍ നിറവയര്‍ കാണിച്ചുകൊണ്ടുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

'മദിരാസപ്പട്ടണം' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ നടിയാണ് എമി ജാക്‌സണ്‍. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു മോഡല്‍ കൂടിയായിരുന്ന എമി. എങ്കിലും ദക്ഷിണേന്ത്യക്കാര്‍ക്ക് 'മദിരാസപ്പട്ടണം' തന്നെയാണ് എമിയെ സുപരിചിതയാക്കിയത്. 


 

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?