ബ്ലാക്കില്‍ ബ്യൂട്ടിഫുള്‍; ഉദ്ഘാടന വേദിയിൽ തിളങ്ങി അനന്ത് അംബാനിയും രാധികയും...

Published : Apr 01, 2023, 03:45 PM ISTUpdated : Apr 01, 2023, 03:48 PM IST
ബ്ലാക്കില്‍ ബ്യൂട്ടിഫുള്‍;  ഉദ്ഘാടന വേദിയിൽ തിളങ്ങി അനന്ത് അംബാനിയും രാധികയും...

Synopsis

ഉദ്ഘാടന ദിവസത്തിലെ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ അനന്ദ് അംബാനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം മുംബൈയിൽ വച്ച് നടന്നത്. ഉദ്ഘാടന ദിവസത്തിലെ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

ഇരുവരും കറുപ്പ് നിറത്തിൽ മാച്ചിങ് വസ്ത്രങ്ങളണിഞ്ഞാണ്  പരിപാടിക്കെത്തിയത്. ബോർഡറുകളിൽ സിൽവർ ഡിസൈനുള്ള കറുത്ത സാരിയാണ് രാധിക ധരിച്ചത്. പ്ലെയിൻ സാരിയുടെ ബോർഡറിലുള്ള ഡിസൈനുകളാണ് സാരിയുടെ ഹൈലൈറ്റ്. ബ്ലൗസിന്‍റെ സ്ലീവിനും മാച്ചിങ് ഡിസൈനാണ് നൽകിയത്. രാധികയുടെ സാരിക്ക് അനുയോജ്യമായ വസ്ത്രമാണ് അനന്തും തിരഞ്ഞെടുത്തത്. കറുപ്പ്  നിറത്തിലുള്ള ഷെർവാണിയാണ് അനന്തിന്റെ വേഷം. 

 

ജനുവരിയിലാണ് അനന്തും രാധികയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. മുംബൈയിലെ വസതിയിൽ പാരമ്പരാഗത രീതിയിലായിരുന്നു ചടങ്ങ്. ഗോള്‍ഡണ്‍ നിറത്തിലുള്ള ലെഹങ്കയാണ് രാധിക ചടങ്ങിനായി ധരിച്ചത്. ബ്ലൂ ഔട്ട്ഫിറ്റാണ് അനന്ദ് ധരിച്ചത്. ഗുജറാത്തി ആചാരപ്രകാരമുള്ള ചടങ്ങാണിത്. വീട്ടുകാരുടെ അനുഗ്രഹം തേടിയശേഷം അനന്ദും രാധികയും മോതിരങ്ങൾ കൈമാറി. രാജസ്ഥാനില്‍ നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളാണ് രാധിക മര്‍ച്ചന്റ്. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്. യു‌എസ്‌എയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ അനന്ദ് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ബോർഡ് അംഗവുമായിരുന്നു അനന്ദ്. 

 

Also Read: തലമുടി കളർ ചെയ്യാന്‍ 'പ്ലാനു'ണ്ടോ? ടിപ്സ് പങ്കുവച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ