എന്റെ ആരോ​ഗ്യ രഹസ്യത്തിന് പിന്നിൽ ഈ ഭക്ഷണങ്ങൾ; അനിൽ കപൂർ

By Web TeamFirst Published Sep 20, 2019, 11:06 AM IST
Highlights

പണ്ട് മുതലേ കഴിക്കുന്നത് ദക്ഷിണേന്ത്യൻ ഭക്ഷണമാണ്. ഇഡ്‍ലി, സാമ്പാർ, ചട്നി, ദോശ, അച്ചാറുകൾ, ചോറ്, രസം, തൈര് എന്നിവയാണ് പ്രിയപ്പെട്ട ഭക്ഷണങ്ങളെന്ന് അനിൽ കപൂർ പറയുന്നു. ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ വളരെ ആരോഗ്യകരമായ ഓപ്ഷനാണെന്നും അദ്ദേഹം പറയുന്നു.

ബോളിവുഡ് നടൻ അനിൽ കപൂറിന്റെ ആരോ​ഗ്യ രഹസ്യത്തിന് പിന്നിലെ ഭക്ഷണങ്ങൾ എന്താണെന്നറിയാൻ നിങ്ങൾക്ക് താൽപര്യം ഉണ്ടാകും. പ്രായം 60 കഴിഞ്ഞെങ്കിലും ആക്‌ഷൻ രംഗങ്ങൾ അഭിനയിക്കുന്നതിലും ഫിറ്റ്നസിലും താരം മുന്നിലാണ്. ശരീരം ആരോ​ഗ്യത്തോടെ നോക്കാൻ സ്ഥിരമായി കഴിച്ചിരുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അനിൽ കപൂർ വെളിപ്പെടുത്തിയിരിക്കുകയാണ്.

പണ്ട് മുതലേ കഴിക്കുന്നത് ദക്ഷിണേന്ത്യൻ ഭക്ഷണമാണ്. ഇഡ്‍ലി, സാമ്പാർ, ചട്നി, ദോശ, അച്ചാറുകൾ, ചോറ്, രസം, തൈര് എന്നിവയാണ് പ്രിയപ്പെട്ട ഭക്ഷണങ്ങളെന്ന് അനിൽ കപൂർ പറയുന്നു. ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ വളരെ ആരോഗ്യകരമായ ഓപ്ഷനാണെന്നും അദ്ദേഹം പറയുന്നു.

രോഗികൾക്കുള്ള ഭക്ഷണത്തിൽ സാധാരണയായി കാണുന്നത് ഇ‍‍ഡ്‌ലി ആണ്. ഏറ്റവും സുരക്ഷിതമായ ഭക്ഷണ ഓപ്ഷനാണ് ഇതെന്നതു തന്നെയാണ് കാരണം. അതുതന്നെയാണ് എന്റെ സീക്രട്ടും. എന്റെ യൂത്ത് ലുക്കിനെ കുറിച്ചുള്ള തമാശകൾ ഞാൻ ആസ്വദിക്കാറുണ്ട്. 80കളിലും 90കളിലും എന്റെ നെഞ്ചിനെ കളിയാക്കിവന്ന ട്രോളുകളും ഞാൻ ആസ്വദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

രാവിലെ എഴുന്നേറ്റാൽ വെള്ളം കുടിച്ച ശേഷം ഒരു ഏത്തപ്പഴം കഴിക്കുന്നതാണ് താരത്തിന്റെ രീതി. ദിവസവും രാവിലെ 10 മിനിറ്റ് കാർഡിയോ വ്യായാമങ്ങൾ ചെയ്യാറുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം ജിമ്മിലെ വർക്ക്ഔട്ടും ബാക്കി ദിവസങ്ങളിൽ ഔട്ട്ഡോർ വർക്ക്ഔട്ടുമാണ് താരം ചെയ്ത് വരുന്നത്.
 
click me!