'ഇതിലിപ്പോള്‍ ആരാണ് കുഞ്ഞുവാവ'; സഹോദരന്‍റെ മകനൊപ്പമുള്ള ക്യൂട്ട് വീഡിയോയുമായി അനുശ്രീ

Published : Apr 07, 2023, 10:29 PM ISTUpdated : Apr 07, 2023, 10:35 PM IST
'ഇതിലിപ്പോള്‍ ആരാണ് കുഞ്ഞുവാവ'; സഹോദരന്‍റെ മകനൊപ്പമുള്ള ക്യൂട്ട് വീഡിയോയുമായി അനുശ്രീ

Synopsis

സഹോദരന്‍ അനൂപിന്റെ കുഞ്ഞിനൊപ്പമുള്ള വീഡിയോയാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്ന അനുശ്രീക്ക് സഹോദരന്റെ മകന്‍ അനന്തനാരായണന്‍ ഭക്ഷണം വാരികൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അതില്‍ കുട്ടികളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. കുട്ടികളുടെ നിഷ്കളങ്കമായ പെരുമാറ്റവും  കുറുമ്പും ഒക്കെ കാണാന്‍ തന്നെ ഒരു രസമല്ലേ. അത്തരത്തില്‍ ഇപ്പോഴിതാ നടി അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. 

സഹോദരന്‍ അനൂപിന്റെ കുഞ്ഞിനൊപ്പമുള്ള വീഡിയോയാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്ന അനുശ്രീക്ക് സഹോദരന്റെ മകന്‍ അനന്തനാരായണന്‍ ഭക്ഷണം വാരികൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വളരെ ശ്രദ്ധിച്ച് ഭക്ഷണം വായില്‍ വെച്ച് കൊടുക്കുകയാണ് കുരുന്ന്. 'നീ എന്നും എന്റെ കുഞ്ഞുവാവ ആയിരിക്കും' എന്ന ക്യാപ്ഷനൊപ്പമാണ് അനുശ്രീയുടെ പോസ്റ്റ്. 

 

16 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. രണ്ടു ലക്ഷം ആളുകള്‍ ലൈക്കും ചെയ്തു. നിരവധി താരങ്ങളും ആരാധകരും കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 'അച്ചോടാ...സോ സ്വീറ്റ്...ഇതിലിപ്പോള്‍ ആരാണ് കുഞ്ഞാവ?' എന്നായിരുന്നു നടി ശിവദയുടെ കമന്റ്. സഹോദരന്റെ മകനൊപ്പമുള്ള വീഡിയോകള്‍ നേരത്തേയും അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

 

Also Read: വയലറ്റ് സാരിയില്‍ സുന്ദരി, വളകാപ്പ് ആഘോഷമാക്കി സ്‌നേഹ; ചിത്രങ്ങള്‍ വൈറല്‍

PREV
click me!

Recommended Stories

ഓയിൽ പുള്ളിംഗ് വെറുമൊരു ട്രെൻഡാണോ ? അറിയേണ്ട കാര്യങ്ങൾ!
ദേഷ്യം വന്ന് കൺട്രോൾ പോകുന്നുണ്ടോ? മൈൻഡ് റീസെറ്റ് ചെയ്യാൻ ഇതാ 5 ഹാക്കുകൾ