യുട്യൂബിൽ സജീവമായ താരങ്ങളുടെ ബേബി ഷവറിന്റെ വീഡിയോ ഇതിനോടകം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ.

അമ്മയും അച്ഛനുമാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് സീരിയല്‍ ആരാധകരുടെ പ്രിയ താരങ്ങളായ സ്‌നേഹയും ശ്രീകുമാറും. പ്രണയകാലത്തിന് ശേഷം വിവാഹിതരായ ഇരുവരും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍. യുട്യൂബിൽ സജീവമായ താരങ്ങളുടെ ബേബി ഷവറിന്റെ വീഡിയോ ഇതിനോടകം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ.

വയലറ്റ് നിറത്തിലുള്ള സാരിയില്‍ സുന്ദരിയായിരിക്കുകയാണ് സ്‌നേഹ. പരമ്പരാഗര രീതിയിലുള്ള ആഭരണങ്ങള്‍ അണിഞ്ഞ്, മുല്ലപ്പൂ ചൂടിയാണ് സ്‌നേഹ ചടങ്ങിനെത്തിയത്. വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു ശ്രീകുമാറിന്റെ വേഷം. സ്‌നേഹയുടെ നിറവയറില്‍ ശ്രീകുമാര്‍ ചുംബിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് സ്നേഹ ചിത്രങ്ങള്‍ പങ്കുവച്ചത്. 

View post on Instagram

നേരത്തെ കൂട്ടുകാരോടൊപ്പം ആഘോഷിച്ച ബേബി ഷവറിന്റെ ചിത്രങ്ങളും സ്‌നേഹ പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളായ സ്വാസിക, അന്ന രാജന്‍, വീണ നായര്‍, അശ്വതി ശ്രീകാന്ത് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. പിങ്കും നീലയും നിറങ്ങള്‍ ചേര്‍ന്ന ഗൗണാണ് ബേബി ഷവര്‍ ആഘോഷത്തിനായ സ്‌നേഹ ധരിച്ചത്.മുളന്തുരുത്തിയില്‍ ഉള്ള ഒരു റിസോര്‍ട്ടില്‍ വച്ചാണ് ബേബി ഷവര്‍ സെലിബ്രേഷന്‍ നടന്നത്.'മറിമായം' പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് സ്‌നേഹ ശ്രീകുമാറും എസ് പി ശ്രീകുമാറും.

View post on Instagram
View post on Instagram

Also Read: ചുവന്ന ആപ്പിളോ അതോ ഗ്രീന്‍ ആപ്പിളോ, ഗുണം കൂടുതലാര്‍ക്ക്?