ഇനി വർക്കൗട്ടും 'എയറിൽ'; വീഡിയോ പങ്കുവച്ച് ബഹിരാകാശ യാത്രികന്‍

By Web TeamFirst Published Sep 20, 2021, 10:27 PM IST
Highlights

ഭാരമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ബാക്ക് സ്‌ക്വാട്ട് പോലെയുള്ള ചില വ്യായാമ മുറകള്‍ ചെയ്യുന്ന തോമസിനെ ആണ് വീഡിയോയില്‍ കാണുന്നത്.  'ബഹിരാകാശത്ത് വ്യായാമം ചെയ്യാന്‍ ആരെങ്കിലുമുണ്ടോ?'- എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ദൈനംദിന ജീവിതത്തിലെ അനിവാര്യമായ ഒരു ഘടകമാണ് വ്യായാമം. അതിപ്പോള്‍ ഭൂമിയിലായാലും ശൂന്യാകാശത്തായാലും ചിലര്‍ക്ക് വ്യായാമം നിര്‍ബന്ധമാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ബഹിരാകാശത്തെ വ്യായാമത്തിന്‍റെ ഒരു വീഡിയോ ആണിത്.  യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലെ ബഹിരാകാശ യാത്രികനായ തോമസ് പെസ്‌ക്വറ്റ് ആണ് ബഹിരാകാശത്ത് വർക്കൗട്ട് ചെയ്യുന്നത്.  ഭൂമിയില്‍ നിന്ന് 408 കിലോമീറ്റര്‍ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

Renforcement musculaire ✨ de l’espace ✨
🏋️‍♂️ anyone? 😜 pic.twitter.com/Ui1HTYpcPt

— Thomas Pesquet (@Thom_astro)

 

 

ഭാരമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ബാക്ക് സ്‌ക്വാട്ട് പോലെയുള്ള ചില വ്യായാമ മുറകള്‍ ചെയ്യുന്ന തോമസിനെ ആണ് വീഡിയോയില്‍ കാണുന്നത്.  'ബഹിരാകാശത്ത് വ്യായാമം ചെയ്യാന്‍ ആരെങ്കിലുമുണ്ടോ?'- എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ലക്ഷങ്ങളാണ് വീഡിയോ ഇതുവരെ കണ്ടത്. 

Also Read: 'ഒഴുകി നടക്കുന്ന പിസ' കഴിക്കുന്ന ബഹിരാകാശ യാത്രികര്‍; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!