ബഹിരാകാശനിലയത്തിനുള്ളില്‍ ഒഴുകി നടക്കുന്ന പിസയും അത് തയ്യാറാക്കി കഴിക്കാന്‍ ശ്രമിക്കുന്ന ആറോളം ബഹിരാകാശ യാത്രികരെയും ആണ് വീഡിയോയില്‍ കാണുന്നത്.  

പിസ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. അതിപ്പോള്‍ ഭൂമിയിലായാലും ശൂന്യാകാശത്തായാലും പിസ പലര്‍ക്കുമൊരു വികാരമാണ്. അത്തരത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പിസാ പാര്‍ട്ടി ആസ്വദിക്കുന്ന ബഹിരാകാശ യാത്രികരുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ബഹിരാകാശനിലയത്തിനുള്ളില്‍ ഒഴുകി നടക്കുന്ന പിസയും അത് തയ്യാറാക്കി കഴിക്കാന്‍ ശ്രമിക്കുന്ന ആറോളം ബഹിരാകാശ യാത്രികരെയും ആണ് വീഡിയോയില്‍ കാണുന്നത്. ബഹിരാകാശ യാത്രികനായ തോമസ് പെസ്‌ക്വെറ്റ് ആണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

വീഡിയോ വൈറലായതോടെ കമന്‍റുളുമായി ആളുകളും രംഗത്തെത്തി. അതിശയിപ്പിക്കുന്ന വീഡിയോ എന്നാണ് പലരുടെയും അഭിപ്രായം. അതേസമയം, പിസ ഒഴുകി നടക്കുമ്പോള്‍ എന്തുകൊണ്ട് അതിന്റെ പുറത്തുള്ള ചേരുവകള്‍ മാറി പോകാത്തത് എന്നും ചിലര്‍ ചോദിക്കുന്നു. 

Also Read: ഇത്തവണത്തെ പാചക പരീക്ഷണം പിസയില്‍; വിമര്‍ശനവുമായി സൈബര്‍ ലോകം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona