ഈ ക്ഷേത്രത്തിൽ ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നൽകുന്നു, ഞണ്ടുകള്‍ക്ക് പിന്നീട് സംഭവിക്കുന്നത്....

Web Desk   | Asianet News
Published : Mar 04, 2020, 08:51 AM IST
ഈ ക്ഷേത്രത്തിൽ ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നൽകുന്നു, ഞണ്ടുകള്‍ക്ക് പിന്നീട് സംഭവിക്കുന്നത്....

Synopsis

സൂറത്തിലെ രാംനാഥ് ശിവഗേല ക്ഷേത്രത്തിലാണ് ഈ വിചിത്ര ആചാരം. സൂറത്തിലെ ഈ ക്ഷേത്രത്തില്‍ ഭക്തര്‍ മകരസംക്രാന്തി ദിനത്തില്ലാണ് ജീവനുള്ള ഞണ്ടുകളെ ഭഗവാന് അര്‍പ്പിക്കുന്നത്. 

ഇന്ത്യയില്‍ ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നൽകുന്ന ഒരു ക്ഷേത്രമുണ്ട്. സൂറത്തിലെ രാംനാഥ് ശിവഗേല ക്ഷേത്രത്തിലാണ് ഈ വിചിത്ര ആചാരം. സൂറത്തിലെ ഈ ക്ഷേത്രത്തില്‍ ഭക്തര്‍ മകരസംക്രാന്തി ദിനത്തില്ലാണ് ജീവനുള്ള ഞണ്ടുകളെ ഭഗവാന് അര്‍പ്പിക്കുന്നത്. എല്ലാ വര്‍ഷവും ഉത്സവകാലത്ത് ശിവലിംഗത്തിന് മുന്നില്‍ ഞണ്ടുകളെ അര്‍പ്പിക്കുന്നു. 

ജനുവരി മാസത്തിലാണ് മകരസംക്രാന്തി നടക്കാറുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൂറത്തിലെ ശിവക്ഷേത്രം ജനശ്രദ്ധ നേടി. രാംനാഥ് ശിവഗേല ക്ഷേത്രത്തിലെ പുരാതന പാരമ്പര്യങ്ങളിലൊന്നാണ് ഈ നേര്‍ച്ച. ക്ഷേത്രം പണികഴിപ്പിച്ചത് ശ്രീരാമന്‍ എന്നാണ് വിശ്വാസം. ഒരിക്കല്‍ ലങ്കയിലേക്കുള്ള യാത്രയ്ക്കിടെ കടലില്‍ രാമന്റെ കാലില്‍ ഒരു ഞണ്ടു വന്ന് തടഞ്ഞു.

ഈ സംഭവത്തില്‍ രാമന്‍ സന്തോഷിക്കുകയും ഞണ്ടിനെ ആനുഗ്രഹിക്കുകയും ചെയ്തു. ഞണ്ടുകള്‍ ആരാധനയുടെ പ്രധാന ഭാഗമാകുമെന്നായിരുന്ന അനുഗ്രഹിച്ചത്. ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നല്‍ക‌ുന്നതിന്റെ പിന്നിലെ ഐതിഹ്യം ഇതാണ്.

ഞണ്ടുകളെ നേര്‍ച്ചയായി നല്‍കി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് ഇവിടെയുള്ള വിശ്വാസം. ഈ വിശ്വാസം സൂറത്തിനു പുറത്തേക്കും പ്രചരിച്ചു. പുറം നാടുകളില്‍ നിന്നും നിരവധി ഭക്തര്‍ ഇവിടെയെത്തി ഞണ്ടുകളെ നേര്‍ച്ചയായി നല്‍കിത്തുടങ്ങി.

ഞണ്ടുകളെ നേര്‍ച്ചയായി നല്‍കിയാൽ കുടുംബത്തിലേക്ക് ഭാഗ്യം തേടി എത്തുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത്.   എല്ലാം കഴിഞ്ഞ് ഭക്തര്‍ നേര്‍ച്ചയായി നല്‍കുന്ന ഞണ്ടുകളെ കടലില്‍ വിടുകയാണ് ചെയ്യുന്നത്.  ക്ഷേത്രത്തിലെ ജീവനക്കാര്‍ തന്നെയാണ് ഇത് ചെയ്ത് വരുന്നത്.

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'