അഞ്ച് മാസം കൊണ്ട് കജോൾ കുറച്ചത് 18 കിലോ, ശരീരഭാരം കുറയാൻ സഹായിച്ചത് ഈ ഡയറ്റ് പ്ലാൻ

Web Desk   | Asianet News
Published : Mar 03, 2020, 04:18 PM IST
അഞ്ച് മാസം കൊണ്ട് കജോൾ കുറച്ചത് 18 കിലോ, ശരീരഭാരം കുറയാൻ സഹായിച്ചത് ഈ ഡയറ്റ് പ്ലാൻ

Synopsis

ഇളയ മകന്‍ യുഗിന്റെ ജനനത്തിനു ശേഷം കജോൾ നന്നായി തടി വച്ചു. എന്നാൽ വെറും അഞ്ച് മാസം കൊണ്ടാണ് താരം ആ തടി കുറച്ചത്. 

ബോളിവുഡ് നടി കജോളിനെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല.  'ബോളിവുഡിലെ നാച്ചുറല്‍ ബ്യൂട്ടി ' എന്നാണ് കജോള്‍ അറിയപ്പെടുന്നത്. 45 കാരിയായ കജോളിന്റെ ഫിറ്റ്നസിന്റെ രഹസ്യത്തിന് പിന്നിലെന്താണെന്ന് അറിയാൻ പലർക്കും ആ​ഗ്രഹവും കാണും. ഇളയ മകന്‍ യുഗിന്റെ ജനനത്തിനു ശേഷം കജോൾ നന്നായി തടി വച്ചു. എന്നാൽ വെറും അഞ്ച് മാസം കൊണ്ടാണ് താരം ആ തടി കുറച്ചത്. ഫിറ്റ്നസിന് ‌ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് കജോൾ.

കജോൾ ദിവസവും രാവിലെ രണ്ട് മണിക്കൂറാണ് ജിമ്മിൽ ചിലവിടുന്നത്. ക്യത്യമായുള്ള ഡയറ്റും ഹൈ ഇന്റൻസിറ്റി വര്‍ക്ക്‌ ഔട്ട്‌ ആണ് കജോൾ ചെയ്യുന്നത്. ഡെഡ്‌ലിഫ്റ്റ് വർക്ക്ഔട്ടാണ് ‌കജോളിന് ഏറെ ഇഷ്ടം. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പും എരിച്ചു കളയാൻ സഹായിക്കുന്നു.

ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് കജോൾ കൂടുതലും കഴിക്കുന്നത്. ഷുഗര്‍, ഫാസ്റ്റ് ഫുഡ്‌, പ്രോസസ് ചെയ്ത ആഹാരങ്ങള്‍ എന്നിവയ്ക്ക് പൂർണമായി ഒഴിവാക്കിയിരുന്നു. ഇളയ മകന്‍ യുഗിന്റെ ജനനശേഷം അഞ്ചു മാസം കൊണ്ട് 18  കിലോയാണ് കജോൾ കുറച്ചത്.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള വെയ്റ്റ് ലോസ് മരുന്നുകളൊന്നും തന്നെ കജോൾ കഴിച്ചിരുന്നില്ല. ദിവസവും കുറഞ്ഞത് പത്തുഗ്ലാസ്സ് വരെ വെള്ളമെങ്കിലും കജോൾ കുടിക്കാറുണ്ട്. എപ്പോഴും സന്തോഷത്തോടെയിരിക്കുകയും ഹെൽത്തി ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്താൽ ഫിറ്റായ ഒരു ശരീരം സ്വന്തമാക്കാമെന്നാണ് കജോളിന്റെ വിശ്വാസം.

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'