Athiya Shetty : 'മെലിഞ്ഞിരിക്കുന്നവരും ബോഡിഷെയിമിങ്ങിലൂടെ കടന്നുപോകാറുണ്ട്'; ആതിയ ഷെട്ടി

By Web TeamFirst Published Dec 22, 2021, 6:37 PM IST
Highlights

ചെറുപ്പം മുതല്‍ താൻ ബോഡിഷെയിമിങ്ങിന് ഇരയായിരുന്നുവെന്ന് ആതിയ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

'ബോഡി ഷെയിമിങ്ങി'നെ (bodyshaming) കുറിച്ച്  ഇന്ന് എല്ലാവരും തുറന്നുസംസാരിക്കാന്‍ തയ്യാറാകുന്നുണ്ട്. വണ്ണം കൂടിയതിന്‍റെ പേരിലും നിറത്തിന്‍റെ പേരിലുമൊക്കെ പരിഹാസം നേരിടേണ്ടിവന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ നടി ആതിയ ഷെട്ടിയും (Athiya Shetty) താന്‍ അനുഭവിച്ച ബോഡിഷെയിമിങ്ങിനെ കുറിച്ച് തുറന്നുസംസാരിക്കുകയാണ്. 

ചെറുപ്പം മുതല്‍ താൻ ബോഡിഷെയിമിങ്ങിന് ഇരയായിരുന്നുവെന്ന് ആതിയ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വണ്ണമുള്ളവര്‍ മാത്രമല്ല, മെലിഞ്ഞിരിക്കുന്നവരും ബോഡിഷെയിമിങ്ങിലൂടെ കടന്നുപോകാറുണ്ട്. ഒരാളുടെ വണ്ണത്തെയോ ശരീര പ്രത്യേകതകളെയോ കുറിച്ചു പറയുന്നതും കമന്‍റ് ചെയ്യുന്നതും  അവരുടെ ആത്മവിശ്വാസത്തെ കെടുത്തുന്നതും നല്ലതല്ല. സിനിമകളും മാ​ഗസിനുകളും സമൂഹമാധ്യമവുമൊക്കെ ബോഡിഷെയിമിങ് സങ്കൽപത്തെ സഹായിച്ചവയാണെന്നും ആതിയ പറയുന്നു. 

ഒരാളെ വിമർശിക്കും മുമ്പ് വാക്കുകൾ ജാ​ഗ്രതയോടെ പ്രയോഗിക്കണം. കാരണം അത്തരം വാക്കുകൾ ആളുകളുടെ ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കാം. കുട്ടിയായിരുന്നപ്പോഴും കൗമാരകാലത്തം ബോഡിഷെയിമിങ്ങിലൂടെ കടന്നുപോയിരുന്നുവെന്നും താരം പറയുന്നു. 'ശരീരത്തെക്കുറിച്ച് എപ്പോഴും ആകുലപ്പെട്ടിരുന്നു. പക്ഷേ ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്, കാരണം ഇപ്പോൾ ഞാനെന്ന വ്യക്തിയിൽ ആത്മവിശ്വാസമുണ്ട്'- ആതിയ പറയുന്നു. എല്ലാവരും പെർഫെക്റ്റ് അല്ല, എല്ലാവരും ഒരുപോലെയുമല്ല എന്ന് സമൂഹം മനസ്സിലാക്കണമെന്നും താരം ഓര്‍മ്മിപ്പിക്കുന്നു.

Also Read: മുഖക്കുരുവിന്‍റെ പേരില്‍ കുറ്റപ്പെടുത്തലുകള്‍; അനുഭവം പങ്കുവച്ച് യുവതി

click me!