ലോക്ക്ഡൗണ്‍ കാലത്തെ കുട്ടിപ്പിറന്നാളുകാര്‍ക്ക് ഇങ്ങനെ ആഘോഷിക്കാം...

By Web TeamFirst Published Apr 21, 2020, 8:58 PM IST
Highlights

വീട്ടിലും ചുറ്റുപാടിലുമായി അടച്ചിട്ടിരിക്കുന്നതിന്റെ വിരസത ഏറ്റവും അധികമായി ബാധിക്കുന്നത് കുട്ടികളെയാണ്. അതിനിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ പിറന്നാള്‍ പോലൊരു വിശേഷദിനം കൂടി കടന്നുപോകുമ്പോള്‍ അവരനുഭവിക്കുന്ന നിരാശ തീര്‍ച്ചയായും ചെറുതായിരിക്കില്ല. അപ്പോള്‍ കുട്ടിപ്പിറന്നാളുകാരെ അങ്ങനെ നിരാശപ്പെടുത്താതെ അവര്‍ക്ക് രസകരമായ, ഒരിക്കലും മറക്കാനിടയില്ലാത്ത പിറന്നാള്‍ സമ്മാനിച്ചാലോ?

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിട്ടിരിക്കുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്. ഇക്കാലയളവില്‍ ഒരുപക്ഷേ നമ്മള്‍ ഏറ്റവുമധികം 'മിസ്' ചെയ്യുന്നത് പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ആഘോഷങ്ങളും ഒത്തുകൂടലുകളുമൊക്കെ തന്നെയാണ്. 

ഇതില്‍ തന്നെ ലോക്ക്ഡൗണ്‍ ദിനങ്ങളിലെ പിറന്നാളുകാരാണ് വലിയ പരാതിക്കാര്‍. കേക്ക് കിട്ടാനില്ല, പാര്‍ട്ടി നടത്താന്‍ പറ്റില്ല, കൂട്ടുകാരെ കണ്ടില്ല എന്നിങ്ങനെ പോകും പരാതികള്‍. ഇതുതന്നെ കുട്ടികളാണെങ്കില്‍ പറയാനുമില്ല. ഈ പരാതികളുടെയെല്ലാം പട്ടിക നീണ്ടുനീണ്ടുപോയേക്കാം. 

Also Read:- ആറ് ആഴ്ചകള്‍ക്ക് ശേഷം കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ അവസരമൊരുക്കി സ്പെയിന്‍...

ഒന്നാമത്, വീട്ടിലും ചുറ്റുപാടിലുമായി അടച്ചിട്ടിരിക്കുന്നതിന്റെ വിരസത ഏറ്റവും അധികമായി ബാധിക്കുന്നത് കുട്ടികളെയാണ്. അതിനിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ പിറന്നാള്‍ പോലൊരു വിശേഷദിനം കൂടി കടന്നുപോകുമ്പോള്‍ അവരനുഭവിക്കുന്ന നിരാശ തീര്‍ച്ചയായും ചെറുതായിരിക്കില്ല. അപ്പോള്‍ കുട്ടിപ്പിറന്നാളുകാരെ അങ്ങനെ നിരാശപ്പെടുത്താതെ അവര്‍ക്ക് രസകരമായ, ഒരിക്കലും മറക്കാനിടയില്ലാത്ത പിറന്നാള്‍ സമ്മാനിച്ചാലോ?

ഇതിനുദാഹരണമാണ്, ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ മകള്‍ വരുഷ്‌കയുടെ പിറന്നാളാഘോഷം. ലോക്ക്ഡൗണായതിനാല്‍ വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്യാവുന്ന ആഘോഷങ്ങളാണ് ആയുഷ്മാനും ഭാര്യ താഹിറയും ചേര്‍ന്നൊരുക്കിയത്. പഴയ ന്യൂസ് പേപ്പര്‍, പെയിന്റ്, വൈറ്റ് പേപ്പര്‍ എന്നിവയെല്ലാം കൊണ്ട് ഒരു കുഞ്ഞ് പാര്‍ട്ടിക്കുള്ള അന്തരീക്ഷമൊരുക്കിയിരിക്കുകയാണിവര്‍. 

Also Read:- കുട്ടികള്‍ക്കായി കൊച്ചുവീടുണ്ടാക്കി ഹരീഷ് കണാരന്‍: നൊസ്റ്റു അടിപ്പിക്കല്ലേയെന്ന് ആരാധകര്‍...

പേപ്പറുകളില്‍ കളര്‍ ചെയ്ത്, ഒട്ടിച്ച് പിറന്നാള്‍ അലങ്കാരങ്ങളുണ്ടാക്കിയും 'ഹാപ്പി ബര്‍ത്ത്‌ഡേ' ബോര്‍ഡുണ്ടാക്കിയും കുട്ടികളെക്കൂടി പങ്കെടുപ്പിച്ചാണ് ആയുഷ്മാനും താഹിറയും പിറന്നാള്‍ ഒരുക്കങ്ങള്‍ നടത്തിയത്. ഇതിന്റെ വീഡിയോ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് നല്ലൊരു മാതൃകയാണ്. ലോക്ക്ഡൗണ്‍ കാലത്തെ പിറന്നാള്‍ 'ബോറടി'പ്പിക്കുന്ന ഓര്‍മ്മയാക്കാതെ എല്ലാക്കാലത്തേക്കും സന്തോഷത്തോടെ ഓര്‍ത്തിരിക്കുന്ന ഒരാഘോഷമാക്കി മാറ്റാന്‍ ഈ മാതൃക നിങ്ങളെ സഹായിച്ചേക്കും.

വീഡിയോ കാണാം...
 

click me!