ഹരീഷ് കണാരന്‍ അഥവാ ജാലിയന്‍ കണാരന്‍ എന്ന പേര് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. ജാലിയന്‍ കണാരന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ ഹാസ്യതാരമായി മാറിയ നടനാണ് ഹരീഷ് പെരുമണ്ണ. കോമഡി സ്‌റ്റേജുകളില്‍നിന്നും മലയാളസിനിമയിലെ തിരക്കുള്ള ഹാസ്യതാരമായി ഹരീഷ് മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹരീഷ്, കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ താരം കുട്ടികള്‍ക്ക് കളിക്കാനായി വീട്ടുമുറ്റത്ത് കൊച്ചു വീടുണ്ടാക്കി കൊടുത്തിരിക്കുകയാണ്. 'വീട്ടിലിരുന്നപ്പോള്‍ കുട്ടികള്‍ക്ക് കളിക്കാന്‍ ഉണ്ടാക്കിയതാണ്' എന്നു പറഞ്ഞാണ് ഹരീഷ് ഫോട്ടോ ഷെയര്‍ ചെയതിരിക്കുന്നത്. താരത്തിന്റെ കൂടെ മക്കളേയും കാണാം. ചിത്രത്തില്‍ മക്കളായ ധ്യാന്‍ ഹരിയുടേയും, ധ്വനിയുടേയും കൂടെ ഹരീഷും കളിവീട്ടിലിരിക്കുന്നത് കാണാം. ഉത്സാഹകമ്മിറ്റി എന്ന സിനിമയിലൂടെ തന്റെ സിനിമാജീവിതം ആരംഭിച്ച താരം അറുപതോളം മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.