'ദംഗല്‍'; ഇതാ ഒരു കുടുംബമൊന്നാകെ ഗുസ്തിക്കാരെ കൊണ്ട് നിറയുകയാണ്!

Published : Jun 05, 2019, 08:46 PM IST
'ദംഗല്‍'; ഇതാ ഒരു കുടുംബമൊന്നാകെ ഗുസ്തിക്കാരെ കൊണ്ട് നിറയുകയാണ്!

Synopsis

ഹരിയാനക്കാരനായ ഗുസ്തിക്കാരന്‍ മഹാവീര്‍ ഫൊഗാട്ടിന്റെ മക്കളായ ഗീത ഫൊഗാട്ടിന്റെയും ബബിത ഫൊഗാട്ടിന്റെയും ജീവിതകഥയാണ് 'ദംഗല്‍' പറഞ്ഞത്. സിനിമ പുറത്തിറങ്ങി വൈകാതെ തന്നെ, ഗീതയുടെ വിവാഹം കഴിഞ്ഞിരുന്നു

ദംഗല്‍ എന്ന ആമിര്‍ ഖാന്‍ ചിത്രമായിരിക്കും ഒരുപക്ഷേ, ഗുസ്തിക്കാരായ ഗീത- ബബിത സഹോദരിമാരെക്കുറിച്ചോര്‍ക്കുമ്പോള്‍ മിക്കവരുടെയും മനസിലാദ്യം വരുന്ന ഓര്‍മ്മ. ഹരിയാനക്കാരനായ ഗുസ്തിക്കാരന്‍ മഹാവീര്‍ ഫൊഗാട്ടിന്റെ മക്കളായ ഗീത ഫൊഗാട്ടിന്റെയും ബബിത ഫൊഗാട്ടിന്റെയും ജീവിതകഥയാണ് 'ദംഗല്‍' പറഞ്ഞത്. 

സിനിമ പുറത്തിറങ്ങി വൈകാതെ തന്നെ, ഗീതയുടെ വിവാഹം കഴിഞ്ഞിരുന്നു. ഗുസ്തി താരമായ പവന്‍കുമാറിനെയായിരുന്നു ഗീത ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത്. ഇപ്പോള്‍ ചേച്ചിയുടെ വഴിയേ തന്നെ മുന്നോട്ടുനീങ്ങുകയാണ്, അനിയത്തി ബബിതയും. ഗുസ്തി താരമായ വിവേക് സുഹാഗിനെയാണ് ബബിത വിവാഹം ചെയ്യുന്നത്. 

അച്ഛന്റെ അനുഗ്രഹം വാങ്ങുന്ന വിവേകിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെ ബബിത തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

 

 

ബബിത കൂടി ഗുസ്തി താരത്തെ വിവാഹം ചെയ്യാനുറച്ചതോടെ ഹരിയാനയിലെ ഫൊഗാട്ട് കുടുംബം നിറഞ്ഞ ആവേശത്തിലാണ്. മഹാവീര്‍ ഉള്‍പ്പെടെ ഒരു വീട്ടില്‍ത്തന്നെ ഏഴ് ഗുസ്തി താരങ്ങളാണ് തടിമിടുക്കോടെ നിരന്നുനില്‍ക്കുന്നത്. ഗീതയ്ക്കും ബബിതയ്ക്കും പുറമെ ഇളയ പെണ്‍മക്കളായ റിതുവും സംഗീതയും ഇതേ മേഖലയില്‍ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

ഗുസ്തി, ജീവിതമായി കണ്ട്, അതിനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന മഹാവീറിന് ഇതില്‍പ്പരം ഒരു സന്തോഷം ഇനി വരാനുണ്ടോ! ഈ വര്‍ഷം അവസാനത്തോടെ ബബിതയുടെ വിവാഹം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ