'കഷ്ടപ്പെട്ട് മുകളിലേക്ക് കയറി, പിന്നീട് സംഭവിച്ചത് എന്താണെന്നോ...' ; വെെറലായി ഒരു കുഞ്ഞിക്കരടിയുടെ വീഡിയോ

Web Desk   | Asianet News
Published : Aug 20, 2020, 04:07 PM ISTUpdated : Aug 20, 2020, 04:17 PM IST
'കഷ്ടപ്പെട്ട് മുകളിലേക്ക് കയറി,  പിന്നീട് സംഭവിച്ചത്  എന്താണെന്നോ...' ; വെെറലായി ഒരു കുഞ്ഞിക്കരടിയുടെ വീഡിയോ

Synopsis

അമേരിക്കയിലെ കാടിനു നടുവിലുള‌ള ഏതോ വീട്ടിൽ മുകളിലേക്ക് സാഹസികമായി വളരെ കഷ്‌ടപ്പെട്ട് കയറി വരികയാണ് ഈ കുഞ്ഞിക്കരടി. 

ഒരു കുഞ്ഞിക്കരടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു.  അമേരിക്കയിലെ കാടിനു നടുവിലുള‌ള ഏതോ വീട്ടിൽ മുകളിലേക്ക് സാഹസികമായി വളരെ കഷ്‌ടപ്പെട്ട് കയറി വരികയാണ് ഈ കുഞ്ഞിക്കരടി. മുകളിലെത്തി ഒന്ന് ചു‌റ്റും നോക്കിയ ശേഷം അടുത്തുള‌ള മരത്തിലേക്ക് ഒ‌റ്റചാട്ടം. 

പിന്നെ വളരെ വേ​ഗത്തിൽ താഴേക്കിറങ്ങി സ്ഥലംവിട്ടു. പാർക്കിൽ പോകുന്ന കുട്ടികൾ കഷ്‌ടപ്പെട്ട് സ്ളൈഡിൽ കയറിയ ശേഷം ഇറങ്ങുന്നത് പോലെയാണ് ഈ കാഴ്ച്ച. അമേരിക്കയിലെ ബാസ്‌ക‌റ്റ്ബോൾ കളിക്കാരനായ റെക്‌സ് ചാപ്‌മാനാണ് ഇത് 
വീഡിയോ ട്വി‌റ്ററിൽ ഷെയർ ചെയ്‌തിരിക്കുന്നത്. വീഡിയോയ്ക്ക് താഴേ ചിലർ രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്.

ആശുപത്രിക്കിടക്കയില്‍ വിവാഹം; കൊവിഡ് ചികിത്സയിലിരിക്കെ കാമുകിയെ ജീവിതപങ്കാളിയാക്കി യുവാവ്; വീഡിയോ....

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ