ആനയെ 'പേടിപ്പിക്കുന്ന' കാട്ടുപോത്ത് കുഞ്ഞ്, കണ്ട് പിന്നാലെ പാഞ്ഞ് അമ്മ പോത്ത്...

Web Desk   | Asianet News
Published : Mar 06, 2020, 03:07 PM IST
ആനയെ 'പേടിപ്പിക്കുന്ന' കാട്ടുപോത്ത് കുഞ്ഞ്, കണ്ട് പിന്നാലെ പാഞ്ഞ് അമ്മ പോത്ത്...

Synopsis

കാട്ടുപോത്ത് കുഞ്ഞ് പാഞ്ഞുവരുന്നതിനനുസരിച്ച് ആന പിറകോട്ട് മാറി മാറി പോകുന്നുണ്ട്. ഇത് കണ്ട് അമ്മ കാട്ടുപോത്ത് പിന്നാലെ വരുന്നുണ്ടെങ്കിലും കുഞ്ഞ് ഇതൊന്നും കാര്യമാക്കുന്നേയില്ല. 

ഈ കാട്ടുപോത്ത് കുഞ്ഞിന് ആരെയും പേടിയില്ല, അത് കാട്ടാനയായാലും. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ആനയെപ്പോലും കൂസാതെ പാഞ്ഞെത്തിയ കാട്ടുപോത്ത് കുഞ്ഞിന്‍റെ വീഡിയോ. കാട്ടുപോത്ത് കുഞ്ഞ് പാഞ്ഞുവരുന്നതിനനുസരിച്ച് ആന പിറകോട്ട് മാറി മാറി പോകുന്നുണ്ട്.

ഇത് കണ്ട് അമ്മ കാട്ടുപോത്ത് പിന്നാലെ വരുന്നുണ്ടെങ്കിലും കുഞ്ഞ് ഇതൊന്നും കാര്യമാക്കുന്നേയില്ല. മാത്രമല്ല, കൂടുതല്‍ വാശിയോടെ മുന്നോട്ട് വരികയുമാണ്. അവസാനം കുഞ്ഞിനെയും കൊണ്ട് കാട്ടുപോത്ത് പോകുകയും ആന തന്‍റെ വഴി നടക്കുകയും ചെയ്യുന്നതാണ് വീഡിയോ...

'നേച്ചര്‍ ഈസ് ലിറ്റ്' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ റീട്വീറ്റും ചെയ്തിട്ടുണ്ട്. കമന്‍റില്‍ അധികമാളുകളും അമ്മ കാട്ടുപോത്തിന്‍റെ അവസ്ഥയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. 

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?