മകളുടെ പരിശീലനത്തില്‍ എഴുപത്തിമൂന്നുകാരി കുറച്ചത് 28 കിലോ !

Published : Mar 06, 2020, 10:15 AM IST
മകളുടെ പരിശീലനത്തില്‍ എഴുപത്തിമൂന്നുകാരി കുറച്ചത് 28 കിലോ !

Synopsis

പ്രായഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്നത് തടി കുറയ്ക്കാനാണ്. കൃത്യമായ ഡയറ്റിങ്ങിലൂടെയും വ്യായാമത്തിലൂടെയുമൊക്കെ അതിശയിപ്പിക്കുന്ന വിധത്തില്‍ വണ്ണം കുറച്ചിരിക്കുകയാണ് എഴുപത്തിമൂന്നുകാരിയായ ജോവാന്‍ മക്‌ഡൊണാള്‍ഡ്. 

പ്രായഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്നത് തടി കുറയ്ക്കാനാണ്. കൃത്യമായ ഡയറ്റിങ്ങിലൂടെയും വ്യായാമത്തിലൂടെയുമൊക്കെ അതിശയിപ്പിക്കുന്ന വിധത്തില്‍ വണ്ണം കുറച്ചിരിക്കുകയാണ് എഴുപത്തിമൂന്നുകാരിയായ ജോവാന്‍ മക്‌ഡൊണാള്‍ഡ്. നാല്‍പ്പത്തിയെട്ടുകാരിയായ മകള്‍ മിഷേലിന്റെ സഹായത്തോടെയാണ് അവര്‍ തടി കുറച്ചത്. 

മൂന്ന് വര്‍ഷം മുന്‍പ് വരെ തൊണ്ണൂറു കിലോയായിരുന്നു  അവരുടെ ഭാരം. അമിതമായ ബിപിയും കൊളസ്‌ട്രോളും ആര്‍ത്രൈറ്റിസുമൊക്കെ മൂലം നന്നേ കഷ്ടപ്പെട്ടിരുന്നു  ജോവാന്‍. ആരോഗ്യസ്ഥിതി ദിനംപ്രതി മോശമായിക്കൊണ്ടിരിക്കെ മരുന്നിന്റെ അളവു കൂട്ടുയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടര്‍മാരും അറിയിച്ചതിനെ തുടര്‍ന്നാണ് അവര്‍ ആ തീരുമാനത്തില്‍ എത്തുന്നത്. 

 

മകള്‍ മിഷേലിന്റെ സഹായത്തോടെ അങ്ങനെ വണ്ണം കുറയ്ക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ജിം ഉടമയും ട്രെയിനറുമായ മിഷേല്‍ അമ്മയ്ക്കായി ഒരു ആറുമാസക്കാലത്തെ ഫിറ്റ്‌നസ് പ്രോഗ്രാം നിര്‍ദേശിച്ചു. ജോവാന്റെ കഠിനാധ്വാനം ഫലം കാണുകയും ചെയ്തു. അങ്ങനെ ഇരുപത്തിയെട്ട് കിലോയാണ് അവര്‍ കുറച്ചത്. 

മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ ജോവാന്‍ മരുന്നുകളോട് പൂര്‍ണമായും വിടപറഞ്ഞിരിക്കുന്നു. ഇപ്പോഴും ആഴ്ചയില്‍ നാലുദിവസവും കൃത്യമായി വ്യായാമം ചെയ്യും. ഒരുദിവസം അഞ്ചുനേരം എന്ന രീതിയില്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല. 

 

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ