Viral Video: പച്ചക്കറി അരിയുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന കുരുന്ന്; വൈറലായി വീഡിയോ

Published : Sep 08, 2022, 04:07 PM ISTUpdated : Sep 08, 2022, 06:34 PM IST
Viral Video: പച്ചക്കറി അരിയുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന കുരുന്ന്; വൈറലായി വീഡിയോ

Synopsis

മുത്തശ്ശിയുടെ കൈയില്‍ ഇരുന്ന് പൊട്ടിച്ചിരിക്കുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുന്നത്. അതും മുത്തശ്ശി പച്ചക്കറി അരിയുന്നത് കണ്ടിട്ടാണ് കുഞ്ഞ് പൊട്ടിച്ചിരിക്കുന്നത്. 

കുട്ടികള്‍ക്ക് എല്ലാ കാര്യങ്ങളും പുതുമ നിറഞ്ഞതാണ്. പുതിയ വാക്കുകള്‍ പഠിക്കുന്നതും പുതിയ കാര്യങ്ങള്‍ ചെയ്യുന്നതും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. പുതിയതായി ചില ഭക്ഷണങ്ങള്‍ രുചിക്കുമ്പോഴുള്ള കുട്ടികളുടെ രസകരമായ മുഖഭാവങ്ങളും നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ കുട്ടികളുടെ പല രസകരമായ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. 

ഇപ്പോഴിതാ മുത്തശ്ശിയുടെ കൈയില്‍ ഇരുന്ന് പൊട്ടിച്ചിരിക്കുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുന്നത്. അതും മുത്തശ്ശി പച്ചക്കറി അരിയുന്നത് കണ്ടിട്ടാണ് കുഞ്ഞ് പൊട്ടിച്ചിരിക്കുന്നത്. 

'റീലി ഫണ്‍' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ വൈറലാകുന്നത്.  മുത്തശ്ശിയുടെ കയ്യില്‍ ഇരിക്കുന്ന കുഞ്ഞിനെയാണ് വീഡിയോയില്‍ കാണുന്നത്. മുത്തശ്ശി പച്ചക്കറികള്‍ അരിയാന്‍ തുടങ്ങുന്നതും കുഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു. വീഡിയോ ഇതുവരെ 4.9 മില്ല്യണ്‍ ആളുകളാണ് കണ്ടത്. 632K ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.  മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം.

 

Also Read: ട്രെയിനില്‍ ചോക്ലേറ്റ് വില്‍ക്കുന്ന വയോധിക; വൈറലായി വീഡിയോ


മകള്‍ക്കൊപ്പം കളിക്കുന്ന പ്രിയങ്ക ചോപ്ര; വൈറലായി ചിത്രം

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ല. ഇവിടെയിതാ മകള്‍ക്കൊപ്പം കളിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മകളെ മുകളിലോട്ട് ഉയര്‍ത്തി പിടിച്ചിരിക്കുന്ന പ്രിയങ്കയെ ആണ് ചിത്രത്തില്‍ കാണുന്നത്. ' എന്‍റെ എല്ലാം' എന്ന ക്യാപ്ഷനോടെ പ്രിയങ്ക തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മകളുടെ മുഖം മറച്ചാണ് ഇത്തവണയും താരം ചിത്രം പങ്കുവച്ചത്. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മകളുടെ ഒരു വീഡിയോയും പ്രിയങ്ക പങ്കുവച്ചിരുന്നു. 2018- ൽ ആണ്  പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഈ വർഷം ജനുവരിയിലാണ് ഇരുവരും വാടകഗർഭധാരണത്തിലൂടെ ഒരു കു‍ഞ്ഞിനെ വരവേറ്റത്. 


 

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'