ഏറ്റവും വലിയ വേദനസംഹാരി; വീണിടത്തുനിന്ന് അമ്മയ്ക്കടുത്തേക്കോടുന്ന ആനക്കുട്ടിയെ സ്വീകരിച്ച് ട്വിറ്റര്‍

Web Desk   | Asianet News
Published : Apr 11, 2020, 10:23 PM IST
ഏറ്റവും വലിയ വേദനസംഹാരി; വീണിടത്തുനിന്ന് അമ്മയ്ക്കടുത്തേക്കോടുന്ന ആനക്കുട്ടിയെ സ്വീകരിച്ച് ട്വിറ്റര്‍

Synopsis

ഓടിക്കളിച്ച് അവസാനം താഴെ വീണ ആനക്കുട്ടിയുടെ തൊട്ടടുത്ത നിമിഷമാണ് ആളുകളെ കൂടുതല്‍ ആകര്‍ഷിച്ചത്...  

ലോക്ക് ഡൗണ്‍ കാലമായതുകൊണ്ടുതന്നെ ആളുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ രസകരമായ വീഡിയോകള്‍ തിരയുകയും പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരിക്കുന്നത് ഒരു കുഞ്ഞു ആനക്കുട്ടിയാണ്. 

ഓടിക്കളിച്ച് അവസാനം താഴെ വീണ ആനക്കുട്ടിയുടെ തൊട്ടടുത്ത നിമിഷമാണ് ആളുകളെ കൂടുതല്‍ ആകര്‍ഷിച്ചത്. പക്ഷികള്‍ക്കൊപ്പം കളിക്കുകയായിരുന്നു ആനക്കുട്ടി. ഇതിനിടയിലായിരുന്നു വീഴ്ച. വീണയുടെ അത് തന്റെ അമ്മയുടെ അടുത്തേക്കാണ് ഓടിപ്പോയത്. 

ഈ വീഡിയോ പങ്കുവച്ച ഫോറസ്റ്റ് ഓഫീസര്‍ സുശാന്ത നന്ദ കുറിച്ചത്, എല്ലാ വേദനയും ഇല്ലാതാക്കുന്ന അവസാന വാക്ക് അമ്മയാണ് എന്നാണ്. പതിനായിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റുകളും റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ