Baby ghost shark : തീരത്ത് കണ്ടെത്തിയത് വിചിത്ര പ്രേത സ്രാവ്; അമ്പരന്ന് ഗവേഷകർ

Web Desk   | Asianet News
Published : Mar 25, 2022, 10:41 PM ISTUpdated : Mar 25, 2022, 10:54 PM IST
Baby ghost shark : തീരത്ത് കണ്ടെത്തിയത് വിചിത്ര പ്രേത സ്രാവ്; അമ്പരന്ന് ഗവേഷകർ

Synopsis

ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിന് സമീപത്ത് നിന്നാണ് പ്രേത സ്രാവ് കുഞ്ഞിനെ കണ്ടെത്തിയത് . ആഴത്തിലുള്ള ജലജീവികളെ, പ്രത്യേകിച്ച് പ്രേത സ്രാവുകളെ കണ്ടെത്താൻ പൊതുവെ പ്രയാസമാണെന്ന് ​ഗവേഷകരിലൊരാളായ  ഡോ.ബ്രിറ്റ് ഫനൂച്ചി പറഞ്ഞു.

ന്യൂസിലൻഡിലെ ആഴക്കടലിൽ നിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത് അത്ഭുതകരമായ അപൂർവ ബേബി ഗോസ്റ്റ് ഷാർക്ക് അഥവാ  പ്രേത സ്രാവ് എന്നും വിളിക്കാം.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്‌മോസ്ഫിയറിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇതിനെ കണ്ടെത്തിയത്.

ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിന് സമീപത്ത് നിന്നാണ് പ്രേത സ്രാവ് കുഞ്ഞിനെ കണ്ടെത്തിയത് . ആഴത്തിലുള്ള ജലജീവികളെ, പ്രത്യേകിച്ച് പ്രേത സ്രാവുകളെ കണ്ടെത്താൻ പൊതുവെ പ്രയാസമാണെന്ന് ​ഗവേഷകരിലൊരാളായ  ഡോ.ബ്രിറ്റ് ഫനൂച്ചി പറഞ്ഞു.

ഗോസ്റ്റ് ഷാർക്കുകൾ ചിമേര സ്പീഷീസ് എന്നും അറിയപ്പെടുന്നു. എന്നാൽ ഇത് യഥാർത്ഥ സ്രാവല്ല, മറിച്ച് സ്രാവിന്റെ വിഭാഗത്തിൽപ്പെട്ടതാണ് . ഗോസ്റ്റ് സ്രാവുകളിലും നിരവധി ഇനങ്ങളുണ്ട്. ഇവയിൽ ഭൂരിഭാഗവും ആഴക്കടലിലും, തീരെ അപൂർവ്വമായി ബീച്ചുകളിലും കാണപ്പെടുന്നു.

അപൂർവമായി മാത്രം കാണാറുള്ള ഈ ജീവികളുടെ ഓരോ കണ്ടെത്തലും ശാസ്ത്രലോകം വലിയ പ്രാധാന്യത്തോടെയാണ് അടയാളപ്പെടുത്തുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന ഒച്ചുകളേയും പ്രാണികളേയും മാത്രമാണ് ഇത് ഭക്ഷിക്കുന്നത്.വർഷങ്ങളായി ​ഗവേഷകർ ഇതേക്കുറിച്ച് പഠനം നടത്തി വരുന്നു.

കാലിൽ കടിച്ചുപറിച്ച് ആറടി നീളമുള്ള സ്രാവ്, രക്ഷപ്പെടാൻ മുഖത്തടിച്ച് യുവതി, ഒടുവില്‍...

കാലിൽ കടിച്ച സ്രാവിൽ നിന്നും രക്ഷപ്പെടാൻ അതിന്റെ മുഖത്തടിച്ച് യുവതി. ഒടുവിൽ ഒരുവിധത്തിൽ രക്ഷപ്പെടൽ. ഫ്ലോറിഡയുടെ തീരത്തുള്ള ഡ്രൈ ടോർട്ടുഗാസ് ദ്വീപുകളിലാണ്(Dry Tortugas, islands off the coast of Florida) സംഭവം. ടെക്‌സാസിൽ നിന്നുള്ള 42 -കാരിയായ ഹെതർ വെസ്റ്റ്(Heather West), ഡെയ്‌ലി മെയിലിനോട് പറഞ്ഞത്, വെള്ളത്തിനടിയിൽ വച്ച് സ്രാവ് തന്റെ കാലിൽ കടിച്ചു വലിച്ചു കൊണ്ടേയിരുന്നു എന്നാണ്. ലെമൺ ഷാർക്കാ(Lemon shark)ണ് യുവതിയെ ആക്രമിച്ചത്.

വെസ്റ്റ്, ഒരു വാനിലാണ് താമസിക്കുന്നത്. ദ്വീപുകളിലേക്ക് യാത്ര ചെയ്‍തെത്തിയതാണ്. തന്റെ വിശേഷങ്ങളെല്ലാം അവൾ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വയ്ക്കാറുണ്ട്. എന്നാൽ, സ്രാവിന്റെ ആക്രമണമുണ്ടായതോടെ അവൾ ഒരുവിധത്തിലാണ് കരയിലെത്തിയത്. താൻ ഫ്ലിപ്പറുകളാണ് ധരിച്ചിരുന്നത് എന്നും സ്രാവ് ആക്രമിച്ചപ്പോൾ തിരിച്ച് അതിനെ ഇടിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും വെസ്റ്റ് പറയുന്നു. തനിക്ക് കഴിയുന്നത്ര ശക്തമായി താൻ വീണ്ടും വീണ്ടും അതിന്റെ മുഖത്ത് അടിച്ചു. ഏകദേശം 30 സെക്കൻഡിനുശേഷം അത് അവിടം വിട്ടുവെന്നും വെസ്റ്റ് പറയുന്നു.

"അടുത്ത രണ്ട് മിനിറ്റ് ഞാൻ ആകെ ഞെട്ടലിലായിരുന്നു, നീന്താൻ കഴിഞ്ഞില്ല. പക്ഷേ, അപ്പോഴേക്കും എന്റെ സുഹൃത്തുക്കൾ എന്നെ സഹായിക്കാൻ ഓടിയെത്തി" എന്നും വെസ്റ്റ് പറയുന്നു. ഭാഗ്യവശാൽ വെസ്റ്റിനെ സംബന്ധിച്ചിടത്തോളം, രണ്ട് പാർക്ക് റേഞ്ചർമാർ സമീപത്തുണ്ടായിരുന്നു. അവർ അവളെ സഹായിച്ചു.

മരം കൊണ്ടൊരു ട്രെഡ്മില്‍, കറന്റും ആവശ്യമില്ല; വീഡിയോ
 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ