Asianet News MalayalamAsianet News Malayalam

Wooden Treadmill : മരം കൊണ്ടൊരു ട്രെഡ്മില്‍, കറന്റും ആവശ്യമില്ല; വീഡിയോ

വീട്ടില്‍ വര്‍ക്കൗട്ട് ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നൊരു ഉപകരണമാണ് ട്രെഡ്മില്‍. ട്രെഡ്മില്ലിനെ കുറിച്ച് ഇന്ന് അറിയാത്തവര്‍ ചുരുക്കമായിരിക്കും. നടപ്പിനെയോ ഓട്ടത്തിനെയോ പകരം വയ്ക്കാനാണ് ട്രെഡ്മില്‍ പ്രയോജനപ്പെടുന്നത്

man made a treadmill at home by using wood
Author
Trivandrum, First Published Mar 23, 2022, 6:29 PM IST

ഫിറ്റ്‌നസിനോട് താല്‍പര്യമുള്ളവരുടെ ( Fitness Goal ) എണ്ണം ഏറിവരുന്നൊരു കാലമാണിത്. യുവാക്കളാണെങ്കില്‍ അധികപേരും ജിമ്മില്‍ തന്നെ ചേര്‍ന്ന് വര്‍ക്കൗട്ട് ചെയ്യുന്ന ശീലത്തിലുള്ളവരാണ്. ഇനി ജിമ്മില്‍ പോയി വര്‍ക്കൗട്ട് ( Doing Workout ) ചെയ്യാൻ സൗകര്യമില്ലാത്തവരാണെങ്കില്‍ വീട്ടില്‍ തന്നെ വര്‍ക്കൗട്ടിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ്. 

ഇത്തരത്തില്‍ വീട്ടില്‍ വര്‍ക്കൗട്ട് ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നൊരു ഉപകരണമാണ് ട്രെഡ്മില്‍. ട്രെഡ്മില്ലിനെ കുറിച്ച് ഇന്ന് അറിയാത്തവര്‍ ചുരുക്കമായിരിക്കും. നടപ്പിനെയോ ഓട്ടത്തിനെയോ പകരം വയ്ക്കാനാണ് ട്രെഡ്മില്‍ പ്രയോജനപ്പെടുന്നത്. 

ഇപ്പോഴിതാ മരം കൊണ്ടൊരു ട്രെഡ്മില്‍ പണിഞ്ഞ ആളുടെ കരവിരുതിന് സോഷ്യല്‍ മീഡിയയില്‍ വന്‍ ശ്രദ്ധ ലഭിക്കുകയാണ്. കര്‍ണാടക സ്വദേശിയായ ഇദ്ദേഹം ആശാരിയാണ്. മരം കൊണ്ട് വീട്ടുസാധനങ്ങളും ഫര്‍ണീച്ചറുകളും മറ്റും നിര്‍മ്മിക്കുന്ന ഇദ്ദേഹം ഇക്കൂട്ടത്തിലാണ് വ്യത്യസ്തമായി മരം കൊണ്ട് ട്രെഡ്മില്ലും നിര്‍മ്മിച്ചിരിക്കുന്നത്. 

മരത്തിന്റെ ചെറിയ പാളികള്‍ വച്ച് നടക്കാനുള്ള പ്ലാറ്റ്‌ഫോം തയ്യാറാക്കുകയും ചെയിനും മറ്റും ഉപയോഗിച്ച് ഇത് കറക്കാന്‍ പര്യാപ്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന്റെ നിര്‍മ്മാണത്തിന്റെ ഏതാനും ഭാഗങ്ങള്‍ വീഡിയോ ആയി പുറത്തെത്തിയിട്ടുണ്ട്. ഈ വീഡിയോയുടെ അവസാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മരത്തിന്റെ ട്രെഡ്മില്ലില്‍ ഇദ്ദേഹം തന്നെ നടന്നുകാണിക്കുന്നുമുണ്ട്. 

നിരവധി പേരാണ് ഈ വീഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. കറന്റ് ആവശ്യമില്ലാത്ത, വലിയ ചെലവില്ലാതെ സ്വന്തമാക്കാന്‍ കഴിയുന്ന ട്രെഡ്മില്‍ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവു അടക്കം പല പ്രമുഖരും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

 

 

ധാരാളം പേര്‍ ഇതിനെ പുകഴ്ത്തി സംസാരിക്കുമ്പോള്‍ ഒരു വിഭാഗം ഇതിന്റെ പോരായ്കകളാണ് ചൂണ്ടിക്കാട്ടുന്നത്. വേഗതയില്‍ നടക്കാനോ ഓടാനോ ഈ ട്രെഡ്മില്ലില്‍ സാധിക്കില്ലെന്നും അത് വ്യായാമത്തിന് പകരമാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഇത് ഇലക്ട്രിക് ട്രെഡ്മില്ലിന് പകരമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. അതുപോലെ തന്നെ ഹൈദരാബാദ് പോലുള്ള നഗരങ്ങളില്‍ നേരത്തെ തന്നെ കറന്റ് ആവശ്യമില്ലാത്ത ട്രെഡ്മില്ലുകള്‍ പ്രചാരത്തില്‍ വന്നിട്ടുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 

Also Read:- ദിവസവും വ്യായാമം ട്രെഡ്മില്ലിൽ; വീഡിയോ കാണാം

 

എട്ട് മാസം ഗര്‍ഭിണി, എടുത്തുയര്‍ത്തുന്നത് 142 കിലോഗ്രാം ഭാരം- വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; ബോളിവുഡ് നടി അനുഷ്‌ക ശര്‍മ ഗര്‍ഭിണിയായിരുന്ന സമയത്ത് ശീര്‍ഷാസനത്തില്‍ അതായത് തല താഴെയും കാലുകള്‍ മുകളിലുമായുള്ള യോഗാസനത്തില്‍ നില്‍ക്കുന്ന ചിത്രം നമ്മളില്‍ പലരും കണ്ടിരിക്കും. വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച ചിത്രമായിരുന്നു അത്. ഗര്‍ഭകാലത്തെ ശീര്‍ഷാസനം വേണമായിരുന്നോ, കടുംകൈ ആയില്ലേ എന്ന തരത്തില്‍ അനുഷ്‌കയ്ക്ക് നേരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നത്...Read More...

Follow Us:
Download App:
  • android
  • ios