'ഇവരെ കണ്ട് പഠിക്കാം'; ഒബാമയുടെയും ഭാര്യയുടെയും ഇൻസ്റ്റ പോസ്റ്റുകള്‍ ശ്രദ്ധേയമാകുന്നു

Published : Oct 04, 2022, 11:46 AM IST
'ഇവരെ കണ്ട് പഠിക്കാം'; ഒബാമയുടെയും ഭാര്യയുടെയും ഇൻസ്റ്റ പോസ്റ്റുകള്‍ ശ്രദ്ധേയമാകുന്നു

Synopsis

പലപ്പോഴും ഭാര്യയെ കുറിച്ച് ഏറ്റവും ബഹുമാനപൂര്‍വമാണ് ഒബാമ പരസ്യവേദികളിലോ അഭിമുഖങ്ങളിലോ സംസാരിക്കാറ്. തിരിച്ച് മിഷേലും അതേ ആദരവോടും അഭിമാനത്തോടും കൂടിയാണ് ഒബാമയെ കുറിച്ച് സംസാരിക്കുന്നതും. ഇത്തരത്തില്‍ എങ്ങനെയാകണം പങ്കാളികള്‍ തമ്മിലുള്ള ബന്ധമെന്നതിന് ഉത്തമ ഉദാഹരണമായി ഇരുവരെയും ഉള്‍ക്കൊള്ളുന്നവര്‍ ഏറെയാണ്. 

മുൻ അമേരിക്കൻ പ്രസിഡന്‍റ് ബാരക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും തമ്മിലുള്ള ഗാഢമായ ബന്ധത്തെ കുറിച്ച് മുമ്പ് പലപ്പോഴും ശ്രദ്ധേയമായ വാര്‍ത്തകളും കുറിപ്പുകളുമെല്ലാം വന്നിട്ടുണ്ട്. ഇരുവര്‍ക്കും ദമ്പതികളെന്ന നിലയില്‍ മാത്രം ധാരാളം ആരാധകരുണ്ട്. എന്തുകൊണ്ടും മാതൃകയാക്കാവുന്ന ബന്ധമെന്നാണ് ഇരുവരുടെയും ബന്ധത്തിനെ പൊതുവെ വിശേഷിക്കപ്പെടാറ്.

പലപ്പോഴും ഭാര്യയെ കുറിച്ച് ഏറ്റവും ബഹുമാനപൂര്‍വമാണ് ഒബാമ പരസ്യവേദികളിലോ അഭിമുഖങ്ങളിലോ സംസാരിക്കാറ്. തിരിച്ച് മിഷേലും അതേ ആദരവോടും അഭിമാനത്തോടും കൂടിയാണ് ഒബാമയെ കുറിച്ച് സംസാരിക്കുന്നതും. ഇത്തരത്തില്‍ എങ്ങനെയാകണം പങ്കാളികള്‍ തമ്മിലുള്ള ബന്ധമെന്നതിന് ഉത്തമ ഉദാഹരണമായി ഇരുവരെയും ഉള്‍ക്കൊള്ളുന്നവര്‍ ഏറെയാണ്. 

ഇപ്പോഴിതാ മുപ്പതാം വിവാഹവാര്‍ഷികത്തില്‍ പരസ്പരം ഹൃദ്യമായ ആശംസകളര്‍പ്പിക്കുകയാണ് ഒബാമയും മിഷേലും. ഇൻസ്റ്റഗ്രാം പേജില്‍ വിവാഹചിത്രങ്ങള്‍ അടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സഹിതമാണ് ഇരുവരും ആശംസ പങ്കുവച്ചിരിക്കുന്നത്. 

'മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും നീ അതുപോലെ തന്നെയിരിക്കുന്നു. അതെങ്ങനെയെന്ന് എനിക്കറിയില്ല. ഞാൻ അങ്ങനെയല്ല. എനിക്ക് അന്നൊരു ലോട്ടറി അടിച്ചതായാണ് തോന്നുന്നത്...'- ഒബാമ കുറിച്ചതിങ്ങനെ.

 

 

വിവാഹദിവസത്തെ കുറിച്ചാണ് ആശംസയില്‍ ഒബാമ സൂചിപ്പിക്കുന്നത്. ബ്ലാക്ക് ആന്‍റ് വൈറ്റ് വിവാഹചിത്രവും ആശംസയ്ക്കൊപ്പം ഒബാമ പങ്കുവച്ചിരിക്കുന്നു. വിവാഹവസ്ത്രത്തില്‍ ഇരുവരും നിറചിരിയോടെ നില്‍ക്കുന്ന ഫോട്ടോയാണ് ഇദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ആശംസയ്ക്ക് താഴെ സ്നേഹം അറിയിക്കുന്ന സ്മൈലികളുമായി വൈകാതെ മിഷേലുമെത്തി.

തന്‍റെ ഇൻസ്റ്റ പേജില്‍ ഭര്‍ത്താവിന് ആശംസകളുമായി മിഷേലും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

'ഞാൻ പ്രണയിക്കുന്നയാള്‍ക്ക് വിവാഹവാര്‍ഷികാശംസകള്‍. സാഹസികതകള്‍ നിറഞ്ഞ മുപ്പത് വര്‍ഷങ്ങളായിരുന്നു ഇത്. ഈ സമയമത്രയും എന്‍റെ കൂടെ നീ ഉണ്ടായിരുന്നു. അതിലും വലുതൊന്നുമില്ല. ഒരു ആയുസ് മുഴുവൻ ഒരുമിച്ച്. ഐ ലവ് യൂ'- ഇതായിരുന്നു മിഷേലിന്‍റെ ആശംസ.

 

 

വിവാഹ കഴിഞ്ഞ് ഇത്ര വര്‍ഷങ്ങളായിട്ടും ഇരുവരും തമ്മിലുള്ള പരസ്പരധാരണയും കരുതലും പ്രണയവും ഏവരുടെയും മനസിനെ സ്പര്‍ശിക്കുന്നതാണ്. സോഷ്യല്‍ മീഡിയയിലും ഏറ്റവും മികച്ച ദമ്പതികളായി ഇരുവരെയും ഏവരും മനസില്‍ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് ഇരുവര്‍ക്കും ലഭിക്കുന്ന കമന്‍റുകളിലൂടെ തന്നെ വ്യക്തമാണ്. 

Also Read:- വിവാഹ വാര്‍ഷികത്തില്‍ ചുംബന ചിത്രങ്ങള്‍ പങ്കുവച്ച് ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലിയും

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'