വിവാഹദിനത്തില്‍ വധുവിനൊപ്പം നൃത്തം ചെയ്യുന്നത് ആരാണെന്നോ? കോടിക്കണക്കിന് പേര്‍ കണ്ട വീഡിയോ

Published : Oct 03, 2022, 10:20 PM IST
വിവാഹദിനത്തില്‍ വധുവിനൊപ്പം നൃത്തം ചെയ്യുന്നത് ആരാണെന്നോ? കോടിക്കണക്കിന് പേര്‍ കണ്ട വീഡിയോ

Synopsis

വൈറല്‍ വീഡിയോകളില്‍ തന്നെ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കുന്നൊരു വിഭാഗമാണ് വിവാഹവീഡിയോകള്‍. വിവാഹദിനത്തിലെ ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം ഇത്തരത്തില്‍ വീഡിയോകളുടെ ഉള്ളടക്കമായി മാറാറുണ്ട്. സമാനമായൊരു വീഡിയോ ആണിത്.

ഓരോ ദിവസവും രസകരമായ എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ നാം കാണാറ്. ഇവയില്‍ പലതും നമ്മുടെ മനസിന് സന്തോഷവും ലോകത്തെ കുറിച്ച് പ്രതീക്ഷയും പകരുന്നവയാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

വൈറല്‍ വീഡിയോകളില്‍ തന്നെ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കുന്നൊരു വിഭാഗമാണ് വിവാഹവീഡിയോകള്‍. വിവാഹദിനത്തിലെ ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം ഇത്തരത്തില്‍ വീഡിയോകളുടെ ഉള്ളടക്കമായി മാറാറുണ്ട്. സമാനമായൊരു വീഡിയോ ആണിത്.

വിവാഹദിവസം വധുവോ വരനോ കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഒപ്പം ചേര്‍ന്ന് നൃത്തം ചെയ്യുന്നതെല്ലാം ഇന്ന് സാധാരണമാണ്. എന്നാൽ വീട്ടിലെ പ്രായമായവര്‍ മിക്കപ്പോഴും ഇത്തരത്തിലുള്ള പരിപാടികളില്‍ അങ്ങനെ പങ്കാളികളാകാറില്ല. 

എന്നാല്‍ വിവാഹദിവസം വധുവും വധുവിന്‍റെ അച്ഛനും ചേര്‍ന്ന് നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോയുടെ ആകര്‍ഷണം. സാൻഡിയാഗോ സ്വദേശിയായ ബ്രിട്ടാനി റെവല്‍ ആണ് വധു. ചെറുപ്പക്കാരിയായ മകള്‍ക്കൊപ്പം വീഡിയോയില്‍ നൃത്തം ചെയ്യുന്ന ഈ അച്ഛന് പ്രായം എത്രയാണെന്ന് അറിയാമോ? 

വീഡിയോ കണ്ടവരെയെല്ലാം ഞെട്ടിച്ച സംഗതി ഇതാണ്. 63 വയസായിയത്രേ ഇദ്ദേഹത്തിന്. ഒരിക്കലും ഇദ്ദേഹത്തെ കണ്ടാല്‍ ഇത്ര പ്രായം തോന്നിക്കില്ലെന്നാണ് നൃത്തം കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. അത്രയും ഉത്സാഹത്തോടെ, യുവാക്കളെ പോലും വെല്ലുവിളിക്കുന്ന ഭംഗിയിലാണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്. 

ഒരു മാസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇപ്പോഴും നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. ഇതുവരെ നാലരക്കോടിയിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഏവരെയും ആകര്‍ഷിച്ചത് നേരത്തെ പറഞ്ഞതുപോലെ തന്നെ വധുവിന്‍റെ അച്ഛന്‍റെ ചുവടുകളാണ്. കയ്യടി മുഴുവനും ഇദ്ദേഹത്തിന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഇങ്ങനെയൊരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നും വീഡിയോ കണ്ടവര്‍ പറയുന്നു. എന്തായാലും അറുപത്തിമൂന്നിലും മങ്ങാത്ത പ്രസരിപ്പോടെ മകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഇദ്ദേഹത്തെയൊന്ന് കണ്ടുനോക്കൂ...

 

Also Read:- 'ആധാര്‍ കാണിച്ചിട്ട് കേറിയാ മതി'; വൈറലായി വിവാഹസദ്യക്കിടെയുള്ള വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ