വീടിനുള്ളിൽ കയറാൻ ശ്രമിച്ച കരടിക്കുഞ്ഞിന്റെ ചെവിയ്ക്ക് പിടിച്ച് അമ്മക്കരടി; വെെറലായി വീഡിയോ

Web Desk   | Asianet News
Published : Aug 16, 2020, 10:10 AM ISTUpdated : Aug 16, 2020, 11:19 AM IST
വീടിനുള്ളിൽ കയറാൻ ശ്രമിച്ച കരടിക്കുഞ്ഞിന്റെ ചെവിയ്ക്ക് പിടിച്ച് അമ്മക്കരടി; വെെറലായി വീഡിയോ

Synopsis

പുലർച്ചെ പതിവില്ലാതെ വളർത്തുനായ കുരയ്ക്കുന്നത് കേട്ടാണ് ഇവർ ഉണരുന്നത്. അസാധാരണമായ ശബ്ദം കേട്ട് എന്താണെന്ന് അറിയാൻ ദമ്പതികൾ വാതിലിന് മുന്നിലെത്തി. എന്നാൽ, ആ കാഴ്ച്ച കണ്ട് അവർ ശരിക്കുമൊന്ന് അമ്പരന്നു.

മക്കൾ എന്തെങ്കിലും അനുസരണക്കേട് കാണിച്ചാൽ അമ്മമാർ ചെവിക്കുപിടിക്കുന്നത് പതിവാണല്ലോ. അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. 

നോർത്ത് കാരലൈനയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ അമ്മക്കരടിയും കുഞ്ഞുമാണ് ഇതിലെ കഥാപാത്രങ്ങൾ. ഭക്ഷണം തേടിയെത്തിയ അമ്മക്കരടിയും കുഞ്ഞും ഒരു വീടിന് സമീപമെത്തി. പുറത്ത് ഭക്ഷണം തേടി നടന്ന അമ്മക്കരടിയുടെ കണ്ണ് വെട്ടിച്ച് കരടിക്കുഞ്ഞ് വീടിന്റെ പ്രധാന വാതിലിന് മുന്നിലെത്തുകയും ചെയ്തു.

വില്യംസ് ദമ്പതികളുടെ വീട്ടിലായിരുന്നു കരടികൾ എത്തുന്നത്. പുലർച്ചെ പതിവില്ലാതെ വളർത്തുനായ കുരയ്ക്കുന്നത് കേട്ടാണ് ഇവർ ഉണരുന്നത്. അസാധാരണമായ ശബ്ദം കേട്ട് എന്താണെന്ന് അറിയാൻ ദമ്പതികൾ വാതിലിന് മുന്നിലെത്തി.  എന്നാൽ, ആ കാഴ്ച്ച കണ്ട് അവർ ശരിക്കുമൊന്ന് അമ്പരന്നു. വീടിനു മുന്നിൽ വാതിലിനരികിലായി കരടിക്കുഞ്ഞിനെ കണ്ടു. പിന്നാലെ കുഞ്ഞിനെ അന്വേഷിച്ച് അമ്മക്കരടിയുമെത്തി.

 

 

കണ്ണുവെട്ടിച്ച് വീടിനകത്തേക്ക് കയറാനൊരുങ്ങിയ കരടിക്കുഞ്ഞിനെ അമ്മക്കരടി ചെവിയ്ക്ക് പിടിക്കുന്നത് വീഡിയോയിൽ കാണാം. അനുസരണക്കേട് കാണിച്ചതിന് കുഞ്ഞിനെ അമ്മക്കരടി ചെവിയ്ക്ക് പിടിച്ച് മടക്കിക്കൊണ്ടുപോകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. നിരവധി പേർ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്. 

'പൂച്ചക്കള്ളൻ ജോര്‍ദാൻ' ; ഇവൻ മോഷ്ടിക്കുന്നത് ഒരു സാധനം മാത്രം, എന്താണെന്നോ....?

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ