സർപ്രൈസ് നൽകാൻ സ്വർണമാല ഭർത്താവ് ഒളിപ്പിച്ചത് അടുക്കളയില്‍; ഭാര്യ അറിഞ്ഞത് രണ്ട് മാസം കഴിഞ്ഞ് !

Web Desk   | Asianet News
Published : Aug 15, 2020, 09:09 PM IST
സർപ്രൈസ് നൽകാൻ സ്വർണമാല ഭർത്താവ് ഒളിപ്പിച്ചത് അടുക്കളയില്‍; ഭാര്യ അറിഞ്ഞത് രണ്ട് മാസം കഴിഞ്ഞ് !

Synopsis

രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. രണ്ട് മാസമായി ഐയിൻ അടുക്കളയിൽ കയറിയില്ലേ എന്നാണ് ഒരു കമന്റ്.

വിശേഷ ദിവസങ്ങളിൽ പരസ്പരം സർപ്രൈസ് നൽകാൻ ഭാര്യാഭർത്താക്കന്മാരുടെ മത്സരമാണ്. എന്നാൽ ആ സർപ്രൈസ് മാസങ്ങൾക്ക് ശേഷമാണ് ലഭിക്കുന്നതെങ്കിലോ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ മലേഷ്യയിൽ നിന്ന് പുറത്തുവരുന്നത്. 

ഇസാത് ഹാഫിസ് തന്റെ വിവാഹ വാർഷികത്തിൽ ഭാര്യക്ക് സർപ്രൈസ് നൽകാൻ രണ്ട് മാസം മുമ്പ് തുടങ്ങിയ കാത്തിരിപ്പായിരുന്നു. അതിനായി ഒരു സ്വർണമാലയും വാങ്ങി. ഇക്കാര്യം ഭാര്യയെ അറിയിച്ചതുമില്ല. അടുക്കളിയിലെ എയർ ഫ്രയറിൽ മാല ഒളിപ്പിച്ചു വെച്ചു. ഭാര്യ എയർ ഫ്രയർ തുറക്കുമ്പോൾ മാല കണ്ട് അമ്പരക്കുമെന്നായിരുന്നു ഹാഫിസിന്റെ കണക്കുകൂട്ടൽ.

എന്നാൽ, ആ കാത്തിരിപ്പ് രണ്ട് മാസം നീണ്ടു നിന്നു. അടുക്കളയിൽ എന്നും കയറുമെങ്കിലും എയർ ഫ്രയർ മാത്രം ഭാര്യ തുറന്നില്ല. കഴിഞ്ഞ ദിവസമാണ് അവിചാരിതമായി ഭാര്യ ഐയിൻ സുരയ്യ എയർ ഫ്രയർ തുറക്കുന്നത്. മാല കണ്ട് ഹാഫിസിന്റെ കണക്കുകൂട്ടൽ പോലെ അമ്പരന്ന ഐയിൻ ഇക്കാര്യം ചോദിക്കുകയും ചെയ്തു. അപ്പോൾ മാത്രമാണ് രണ്ട് മാസമായി താൻ കാത്തുവെച്ച സർപ്രൈസിന്റെ കാര്യം ഹാഫിസ് പറയുന്നത്. 

ഐയിൻ തന്നെ ഫോട്ടോ അടക്കം ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. രണ്ട് മാസമായി ഐയിൻ അടുക്കളയിൽ കയറിയില്ലേ എന്നാണ് ഒരു കമന്റ്.

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ