'കണ്ടുപഠിക്കൂ മനുഷ്യരേ'; മൃഗശാലയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു

Published : Oct 30, 2022, 07:41 PM ISTUpdated : Oct 30, 2022, 07:43 PM IST
'കണ്ടുപഠിക്കൂ മനുഷ്യരേ'; മൃഗശാലയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു

Synopsis

ആരുടെയും മനസ് ഒരു നിമിഷനേരത്തേക്കെങ്കിലും നിറയ്ക്കുന്ന രംഗം തന്നെയാണിത്. പ്രത്യേകിച്ച് കുട്ടികള്‍ക്കെല്ലാം ഒരുപാട് ഇഷ്ടമാകുന്നൊരു കാഴ്ച.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നാം എത്രയോ വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ പലതും നേരത്തെ തന്നെ തയ്യാറാക്കിയ സ്ക്രിപ്റ്റ് പ്രകാരമുള്ളതായിരിക്കും. അതുകൊണ്ട് തന്നെ ഇവയ്ക്ക് കാഴ്ചക്കാരുണ്ടാകുമെങ്കിലും ഇവയെ ജീവനുറ്റതായി തോന്നുകയോ നമുക്ക് വൈകാരികമായി സ്വാധീനം തോന്നുകയോ ഇല്ല. 

എന്നാല്‍ ചില വീഡിയോകള്‍ യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ തന്നെയാകാറുണ്ട്. അങ്ങനെയുള്ള വീഡിയോകളിലെ കാഴ്ചചകള്‍ പലപ്പോഴും നമ്മുടെ ഹൃദയം തൊടുന്നതോ മനസ് നിറയ്ക്കുന്നതോ ആകാറുണ്ട്.

സമാനമായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള ഒരു മൃഗശാലയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. എന്നാലിത് എപ്പോഴാണ് പകര്‍ത്തിയതെന്നത് വ്യക്തമല്ല.

എന്തായാലും ദശലക്ഷക്കണക്കിന് കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ 'ഹിറ്റ്' ആയിരിക്കുകയാണീ വീഡിയോ. നാല്‍പത്തിയഞ്ച് സെക്കൻ‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. 

മൃഗശാലയ്ക്കുള്ളില്‍ തന്നെയുള്ളൊരു ജലാശയത്തിനകത്ത് പെട്ടുപോയ കാക്കയെ രക്ഷപ്പെടുത്തുന്ന കുഞ്ഞൻ കരടിയെ ആണ് വീഡിയോയില്‍ കാണുന്നത്. വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ജീവന് വേണ്ടി അലറിക്കൊണ്ടിരിക്കുകയാണ് കാക്ക. ഈ സമയം അതുവഴി വന്ന കരടിയുടെ ശ്രദ്ധയില്‍ ഇത് പെടുകയും കരടി കാക്കയെ വെള്ളത്തില്‍ നിന്ന് കടിച്ചെടുത്ത് കരയിലേക്ക് ഇടുകയും ചെയ്യുകയാണ്. 

ഏറെ സമയമെടുത്താണ് കാക്ക പിന്നീട് സാധാരണനിലയിലേക്ക് വരുന്നത്. ഇതിനൊന്നും കാത്തുനില്‍ക്കാതെ തന്‍റേതായ ലോകത്താണ് കരടി. ഭക്ഷണം കഴിക്കുന്ന തിരക്കിലായ കരടിയെ, കാക്ക നന്ദിപൂര്‍വം നോക്കുന്നതായി തോന്നുന്നുവെന്നാണ് വീഡിയോ കണ്ടവരെല്ലം കമന്‍റ് ചെയ്തിരിക്കുന്നത്. 

ആരുടെയും മനസ് ഒരു നിമിഷനേരത്തേക്കെങ്കിലും നിറയ്ക്കുന്ന രംഗം തന്നെയാണിത്. പ്രത്യേകിച്ച് കുട്ടികള്‍ക്കെല്ലാം ഒരുപാട് ഇഷ്ടമാകുന്നൊരു കാഴ്ച. പരസ്പരം ആക്രമിച്ചും, കൊന്നൊടുക്കിയുമെല്ലാം മുന്നേറാമെന്ന മനുഷ്യന്‍റെ അപകടരമായ അതിജീവന വാസനയെ വെല്ലുവിളിക്കുന്നൊരു കാഴ്ചയാണിത്. മനുഷ്യര്‍ക്ക് പോലും നിശബ്ദമായി അവകാശവാദങ്ങളേതുമില്ലാതെ മാതൃക കാട്ടിത്തരുന്ന മൃഗങ്ങളുടെ ലോകം. 

വീഡിയോ കാണാം...

 

 

Also Read:- 'സാഹസികര്‍ തന്നെ'; മൃഗശാലയില്‍ നിന്നുള്ള വീഡിയോ നോക്കൂ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ