വേനല്‍ക്കാലത്ത് മുഖകാന്തി വര്‍ധിപ്പിക്കാന്‍ ചില വഴികള്‍

By Web TeamFirst Published Mar 5, 2019, 5:22 PM IST
Highlights

മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിക്കുന്നവരുണ്ട്. പ്രത്യേകിച്ച് വേനല്‍കാലം ആണെങ്കില്‍ മുഖകാന്തിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിക്കുന്നവരുണ്ട്. പ്രത്യേകിച്ച് വേനല്‍കാലം ആണെങ്കില്‍ മുഖകാന്തിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ നേരം സൂര്യപ്രകാശം ഏല്‍ക്കാതെ നോക്കണം. വെയിലേറ്റ് ചര്‍മ്മത്തിന്‍റെ നിറം മങ്ങിയാല്‍ നിറം വര്‍ധിപ്പിക്കാന്‍ ചില വഴികള്‍ നോക്കാം. 

1. പപ്പായ

 പപ്പായ കഴിക്കുന്നത് മുഖകാന്തി വര്‍ധിക്കാന്‍ സഹായിക്കും. കൂടാതെ പപ്പായ മുഖത്ത് തേക്കുന്നതും നല്ലതാണ്.  

2. ആപ്പിള്‍

നിറം വര്‍ധിക്കാനും ബെസ്റ്റ് ആണ് ആപ്പിള്‍. ആപ്പിളെടുത്ത് അതിന്‍റെ  തൊലി നീക്കം ചെയ്ത ശേഷം 20 മിനുട്ട് നേരം പാലില്‍ മുക്കി വയ്ക്കുക. ശേഷം ആപ്പിള്‍ നന്നായി അരച്ചെടുക്കുക. ഇത് 10 മിനുട്ട് നേരം വീണ്ടും ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങനീരും ചേര്‍ക്കണം. അതിനുശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം ഒരു ഐസ് ക്യൂബ് എടുത്ത് മസാജ് ചെയ്യണം.

3. രക്തചന്ദനം 

രക്തചന്ദനവും പനിനീരും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന്‍റെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. മാത്രമല്ല ചര്‍മത്തിലെ കറുത്ത പാടുകള്‍ കറുത്ത പാടുകള്‍ അകറ്റാനും ഇത് സഹായകമാണ്. 

4. നാളികേരവെള്ളം

 നാളികേരവെള്ളം മുഖത്തും കഴുത്തിലും പുരട്ടുന്നത് ചര്‍മം നിറം വെക്കുന്നതിന് സഹായിക്കും.

5.  മഞ്ഞള്‍, ചന്ദനം

 മഞ്ഞള്‍, ചന്ദനം എന്നിവ നന്നായി അരച്ചെടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാം. അതുപോലെ തന്നെ ചന്ദനവും പനിനീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക.

6. തൈര്

ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നതു നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെ തൈരും തക്കാളി നീരും തേനും തുല്യ അളവില്‍ മുഖത്ത് പുരട്ടുന്നതും നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

click me!