അഭിനന്ദൻ മോഡൽ മീശ വന്‍ ഹിറ്റ്; സൗജന്യമായി ചെയ്തു നൽകി ഒരു സലൂൺ

Published : Mar 05, 2019, 03:33 PM ISTUpdated : Mar 05, 2019, 04:43 PM IST
അഭിനന്ദൻ മോഡൽ മീശ വന്‍ ഹിറ്റ്; സൗജന്യമായി ചെയ്തു നൽകി ഒരു സലൂൺ

Synopsis

സ്റ്റൈലിനെക്കാളുപരി അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ ധീരതയുടെയും ആത്മവിശ്വസത്തിന്‍റെയും ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ബെംഗളൂരു: പാകിസ്ഥാന്‍റെ കസ്റ്റഡിയില്‍ നിന്ന് തിരികെ ഇന്ത്യന്‍ മണ്ണിലെത്തിയ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദൻ വർദ്ധമാന്റെ മീശ വളരെ പെട്ടെന്നാണ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയത്. ഇതോടെ നിരവധി പേർ ഈ മീശ അനുകരിക്കാനും തുടങ്ങി. ഇതിനിടയിൽ വ്യത്യാസ്തമായൊരു വാർത്തയാണ് ബെംഗളൂരുവിൽ നിന്നും വരുന്നത്.

അഭിനന്ദൻ മോഡൽ മീശ സൗജന്യമായി ചെയ്തു കൊടുക്കുകയാണ് ബെംഗളൂരുവിലെ ഒരു സലൂൺ. അഭിനന്ദന്‍ മോഡല്‍ മീശയ്ക്ക് പുറമേ, അഭിനന്ദൻ ഹെയര്‍ സ്‌റ്റൈലും സൗജന്യമായി ഇവിടെ ചെയ്തുകൊടുക്കുന്നുണ്ട്. ഓഫർ പ്രഖ്യാപിച്ചതോടെ  640ഓളം പേര്‍ അഭിന്ദന്‍ സ്റ്റൈല്‍ മീശ ഇവിടെ നിന്നും വെച്ചുകഴിഞ്ഞുവെന്നാണ് സലൂൺ ഉടമസ്ഥന്‍ നനേഷ് പറയുന്നത്. 
 

'അഭിനന്ദന്‍ തിരിച്ചു വന്നതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. അദ്ദേഹത്തെ പോലുള്ളവര്‍ അതിര്‍ത്തി കാക്കുന്നതുകൊണ്ടാണ് നമ്മള്‍ ഇവിടെ സുരക്ഷിതരായി ജീവിക്കുന്നത്. അദ്ദേഹത്തിന്റെ മീശ സ്റ്റൈൽ ഞാനും ചെയ്തതോടെ നിരവധി പേരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ചു'- തേജസ് എന്ന യുവാവ് പറഞ്ഞു.

അറ്റം വളഞ്ഞും കട്ടികുറിച്ചും മധ്യഭാ​ഗത്ത് കട്ടിയോടും കൂടിയ മീശയാണ് അഭിനന്ദന്‍റേത്. അദ്ദേഹത്തിന്റെ അസാമാന്യ ധൈര്യവും, രാജ്യത്തോടുള്ള സ്നേഹവും വാർത്തകളായതിന് പിന്നാലെയാണ്  അഭിനന്ദൻ സ്റ്റൈൽ മീശ അനുകരിക്കാൻ ആളുകളെ പ്രേരിപ്പിച്ചത്.  ഈ മോഡൽ മീശ വെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നിവധി പേർ പങ്കുവെക്കുന്നുണ്ട്. 

സ്റ്റൈലിനെക്കാളുപരി അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ ധീരതയുടെയും ആത്മവിശ്വസത്തിന്‍റെയും ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
 

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം