മുഖം തിളങ്ങാൻ ആറ് ബീറ്റ്റൂട്ട് ഫേസ് പാക്കുകൾ...

By Web TeamFirst Published Jun 3, 2020, 8:19 PM IST
Highlights

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് ബീറ്റ്റൂട്ട്. വൈറ്റമിന്‍ സി, അയണ്‍,  സോഡിയം, പൊട്ടാസ്യം, ജീവകം സി എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. 

ശരീരത്തില്‍ മുഴുവന്‍ ബീറ്റ്റൂട്ട് തേച്ച് നില്‍ക്കുന്ന നടി എല്ലി അവ്‍റാമിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം എല്ലാവരും കണ്ടതാണ്. എന്തിനാണ്  ബീറ്റ്റൂട്ട് ശരീരത്ത് ഇടുന്നത് ? എന്താണ് ഇതിന്‍റെ ഗുണം ? 

 

 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്.  പച്ചക്കറികളില്‍ തന്നെ ജീവകങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് ബീറ്റ്‌റൂട്ട്. ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് ബീറ്റ്റൂട്ട്. വൈറ്റമിന്‍ സി, അയണ്‍,  സോഡിയം, പൊട്ടാസ്യം, ജീവകം സി എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. 

ചര്‍മ്മത്തിന് ഏറ്റവും അത്യാവിശ്യമായി വേണ്ടതാണ് വൈറ്റമിന്‍ സി. അത്  ധാരാളം അടങ്ങിയതിനാല്‍ വരണ്ട ചർമ്മത്തിന് ഏറ്റവും നല്ലതാണ് ബീറ്റ്റൂട്ട്. ആന്‍റി ഓക്സിഡന്‍റ്  ധാരാളം അടങ്ങിയ  ബീറ്റ്റൂട്ട് മുഖക്കുരു, മുഖത്തെ ചുളിവുകൾ, കരുവാളിപ്പ് എന്നിവ അകറ്റാനും ചര്‍മ്മം തിളങ്ങാനും, നിറം വയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ കണ്ണിന് ചുറ്റുമുള്ള കറുത്തപാട്  അകറ്റാനും ചുണ്ടുകള്‍ക്ക് നിറം വയ്ക്കാനും ബീറ്റ്റൂട്ട് നല്ലതാണ്. 

 

വീട്ടിൽ പരീക്ഷിക്കാവുന്ന ബീറ്റ്റൂട്ട് ഫേസ് പാക്കുകൾ പരിചയപ്പെടാം... 

ഒന്ന്...

രണ്ട് ടീസ്പൂൺ  ബീറ്റ്റൂട്ട് ജ്യൂസ് , ഒരു  ടീസ്പൂൺ തൈര്, ഒരു  ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേര്‍ത്ത്  മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. നിങ്ങള്‍ക്ക് ഇത് ശരീരത്തും പുരട്ടാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യാം. 

രണ്ട്...

ഒരു ടീസ്പൂൺ പാൽ, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, രണ്ട്  ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ മിശ്രിതമാക്കി മുഖത്തിടുക. 10 മിനിറ്റ് നല്ലതുപോലെ മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ മൂന്ന് തവണ ഇത് ചെയ്യാം. 

മൂന്ന്..  

രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ മിശ്രിതമാക്കി മുഖത്തിടുക. 15 മിനിറ്റിന് ശേഷം മുഖം ചെറുചൂടുവെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇങ്ങനെ ചെയ്യാം. നിറം വയ്ക്കാൻ ഈ ഫേസ് പാക്ക് വളരെ നല്ലതാണ്. 

നാല്...

ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസും, രണ്ട് ടീസ്പൂൺ ബദാം ഓയിലും ചേർത്ത് മുഖത്തിടുക. ശേഷം 10 മിനിറ്റ് മസാജ് ചെയ്യുക.ഉണങ്ങി കഴിഞ്ഞാൽ  തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മുഖം കഴുകാം. മുഖക്കുരു, മുഖത്തെ ചുളിവുകൾ എന്നിവ മാറാൻ ഈ പാക്ക്  സഹായിക്കും.

അഞ്ച്...

മൂന്ന് ടീസ്പൂൺ തൈര്, നാല് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ നല്ലത് പോലെ മിക്സ് ചെയ്യുക. 15 മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ റോസ് വാട്ടർ ചേർത്ത് മുഖം കഴുകുക. 

ആറ്...

ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കഷ്ണം ചുണ്ടില്‍ ഉരസുക.  ചുണ്ടുകള്‍ക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും ഇത് സഹായിക്കും.

ബീറ്റ് റൂട്ടിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ നോക്കാം... 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബീറ്റ്‌റൂട്ട് കഴിക്കാവുന്നതാണ്. കഴിക്കുമ്പോള്‍ പെട്ടെന്ന് വയറ് നിറഞ്ഞതായി തോന്നിക്കാന്‍ കഴിവുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്.  ഫൈബര്‍ കൊണ്ടും സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. കൂടാതെ കലോറിയുടെ അളവ് വളരെ കുറവായതിനാലും ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

 

കരളിന്‍റെ ആരോഗ്യത്തിനും ബീറ്റ്‌റൂട്ട് വളരെ ഉത്തമമാണ്. രക്തത്തിലെ പ്രധാന ഘടകമായ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടി, ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിലനിര്‍ത്താന്‍ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ബീറ്റ്‌റൂട്ട് സഹായിക്കും. 

Also Read: ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കൂ; ഈ രോ​ഗങ്ങൾ അകറ്റാം...

click me!