ബീറ്റ്റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്.  രക്തത്തിലെ പ്രധാന ഘടകമായ ഹീമോഗ്ലോബിന്റെ അളവ് കൂട്ടി, ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓര്‍മശക്തി വര്‍ധിപ്പിക്കാൻ ബീറ്റ്‌റൂട്ട് ജ്യൂസ് വളരെ നല്ലതാണ്. 

ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പോഷക സമ്പൂഷ്ടമായ ബീറ്റ്റൂട്ട് ചർമസംരക്ഷണത്തിനും ഏറെ നല്ലതാണ്. കുട്ടികൾക്ക് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. കരൾസംബന്ധമായ രോ​ഗങ്ങൾ അകറ്റാനും രക്തസമ്മർദ്ദം കുറയ്ക്കാനും ദിവസവും ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക. 

മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. പൊട്ടാസ്യത്തിന്‍റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുടി വളരാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. പ്രമേഹമുള്ളവർ ദിവസവും ബീറ്റ്റൂട്ട് വിഭവങ്ങൾ ധാരാളം കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.