വെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ ?

By Web TeamFirst Published Jan 31, 2020, 2:53 PM IST
Highlights

അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ഭക്ഷണക്രമീകരണം നടത്തിയിട്ടും കൃത്യമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല എന്നു പറയുന്നവരുമുണ്ട്. 

അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ഭക്ഷണക്രമീകരണം നടത്തിയിട്ടും കൃത്യമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല എന്നു പറയുന്നവരുമുണ്ട്.  വെള്ളം ആവശ്യത്തിനു കുടിക്കാത്തതാകും കാരണം. 

ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്.  ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ധാരാളം വെള്ളം കുടിക്കുന്നത് കൊഴുപ്പിനെ കത്തിച്ചുകളയാനുളള ശരീരത്തിന്റെ കഴിവും കൂട്ടും. 

ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാകും. വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയും ചെയ്യും. അങ്ങനെ തടി കൂടാം.  വിശക്കുന്നു എന്നു തോന്നിയാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അത് വയറ് നിറയ്ക്കുകയും വിശപ്പടക്കുകയും ചെയ്യും.

അമിതഭാരം കുറയ്ക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ്​. തിളപ്പിച്ചാറിയ വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങ നീര്​ കലർത്തി കുടിക്കാം. ഇത്  ശരീരത്തിലെ കൊഴുപ്പിനെ അകറ്റി തടി കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തി​ന്‍റെ പോഷണ പ്രവർത്തനം നന്നായി ഉയരുമെന്നും വിദഗ്​ദർ അഭിപ്രായപ്പെടുന്നു. ശരീരത്തിൽ നിന്ന്​ കൂടുതൽ  ​കലോറി എരിഞ്ഞുപോയാൽ മാത്രമേ അമിതഭാരം കുറയുകയുള്ളൂ.

രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത്​ ശരീരത്തിലെ ആന്‍റി ഓക്​സിഡന്‍റ്​ പ്രവർത്തനങ്ങൾക്ക്​ ശക്​തി പകരാനും സഹായിക്കും. നാരങ്ങ വിറ്റാമിൻ സി യാൽ സമ്പന്നമാണ്​. ഇത്​ രോഗപ്രതിരോധ ശേഷി, ഡി.എൻ.എ​യെ നാശത്തിൽ നിന്ന്​ സംരക്ഷിക്കൽ എന്നിവക്ക്​ ഫലപ്രദമാണ്​. നിങ്ങളിലെ പ്രായമാകൽ പ്ര​ക്രിയയെ ഇത്​ മന്ദഗതിയിലാക്കും. ക്യാൻസർ, ഹദ്രോഗസാധ്യതകൾ എന്നിവയിൽ നിന്ന്​ പ്രതിരോധമൊരുക്കാനും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.  

click me!