ഒലീവ് ഓയില്‍ മുഖത്ത് പുരട്ടൂ; ഗുണങ്ങള്‍ ഇവയാണ്

By Web TeamFirst Published Apr 24, 2019, 7:31 PM IST
Highlights

വൈറ്റമിന്‍ ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയതാണ് ഒലീവ് ഓയില്‍. കൊളസ്ട്രോളിനും ഹൃദയപ്രശ്നങ്ങള്‍ക്കും നല്ലതാണ് ഒലീവ് ഓയില്‍. 

വൈറ്റമിന്‍ ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയതാണ് ഒലീവ് ഓയില്‍. കൊളസ്ട്രോളിനും ഹൃദയപ്രശ്നങ്ങള്‍ക്കും നല്ലതാണ് ഒലീവ് ഓയില്‍. കൂടാതെ ഒലീവ് ഓയില്‍ പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. 

ഒലീവ് ഓയില്‍ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും ഇല്ലാതാക്കാന്‍ സഹായിക്കും. ഒലീവ് ഓയിലിൽ അല്‍പം തേന്‍ കൂടി ചേര്‍ത്ത് മിശ്രിതമാക്കി അവ മുഖത്ത് പുരട്ടുന്നതും നല്ലതാണ്.  മുഖത്തെ ചുളിവ് മാറാൻ ഒലീവ് ഓയിൽ വളരെ നല്ലതാണ്. ഒരു സ്പൂൺ നാരങ്ങ നീരും ഒലീവ് ഓയിലും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാൻ സഹായിക്കും. ഒരു സ്പൂൺ മഞ്ഞൾ പൊടിയും ഒലീവ് ഒായിലും ചേർത്തും മുഖത്ത് പുരട്ടുന്നത് മുഖക്കുരുമാറാൻ നല്ലതാണ്.


 

click me!