വെറും 150 ദിവസം കൊണ്ട് പീറ്റേഴ്സണ്‍ കുറച്ചത് 42 കിലോ

Published : Apr 24, 2019, 06:33 PM IST
വെറും 150 ദിവസം കൊണ്ട് പീറ്റേഴ്സണ്‍ കുറച്ചത് 42 കിലോ

Synopsis

നാല്‍പതാമത്തെ വയസ്സില്‍ യുവാക്കളെ പോലും കൊതിപ്പിക്കുന്ന ശരീരം സ്വന്തമാക്കിയിരിക്കുകയാണ് ജെര്‍മിയ പീറ്റേഴ്സണ്‍.

നാല്‍പതാമത്തെ വയസ്സില്‍ യുവാക്കളെ പോലും കൊതിപ്പിക്കുന്ന ശരീരം സ്വന്തമാക്കിയിരിക്കുകയാണ് ജെര്‍മിയ പീറ്റേഴ്സണ്‍. യുവാക്കളെ പോലെ സിക്സ് പാക്ക് മസിലാണ് ഇപ്പോള്‍ പീറ്റേഴ്സണിന്. കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ ഇങ്ങനെ അല്ലായിരുന്നു പീറ്റേഴ്സണിന്‍റെ ശരീരം.

കൊഴുപ്പ് കൂടി കുടവയര്‍ ചാടിയ രൂപമായിരുന്നു. വെറും 150 ദിവസം കൊണ്ടാണ് പീറ്റേഴ്സണ്‍ തന്‍റെ ശരീരത്തെ ഇങ്ങനെയാക്കിയത്. 42 കിലോയാണ് പീറ്റേഴ്സണ്‍ കുറച്ചത്. കണ്ണാടിയില്‍ കാണുന്ന തടിച്ച വൃദ്ധനായ രൂപം തന്നെ വിഷമിപ്പിച്ചു, അങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു. 

ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ധാരാളം മോട്ടിവേഷണല്‍ കഥകള്‍ കേട്ട പീറ്റേഴ്സണ്‍ അവയില്‍ ചിലത് പരീക്ഷിച്ച് നോക്കി. അതുവരെയുണ്ടായിരുന്ന പല ദുശീലങ്ങളും ഒഴിവാക്കി. പിന്നെ ഡയറ്റ്, കൃത്യമായ വര്‍ക്ക് ഔട്ട് എന്നിവ ആരംഭിച്ചു. കുറച്ച് ദിവസങ്ങള്‍ കൊണ്ടുതന്നെ ശരീരത്തില്‍ വ്യത്യാസം കണ്ടുതുടങ്ങി.

തടി കുറയുന്നതോടൊപ്പം തന്നെ മസിലുകള്‍ ടൈറ്റ് ആയിതുടങ്ങി. ജിമ്മിലെ വര്‍ക്ക് ഔട്ടാണ് അതിന് സഹായിച്ചത്. 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ