കാറിനുള്ളില്‍ നിന്ന് പശുക്കുട്ടിയെ രക്ഷിച്ച് ബെംഗളുരു പൊലീസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

By Web TeamFirst Published Apr 16, 2020, 11:21 AM IST
Highlights
അര്‍ദ്ധരാത്രി അമിത വേഗത്തില്‍ ചെക്ക് പോസ്റ്റ് കടന്നുപോകാന്‍ ശ്രമിച്ച കാറിനെ പൊലീസ് ഓഫീസര്‍ മുഹമ്മദ് റാഫി തടഞ്ഞുവച്ചു. ഇവര്‍ കാര്‍ നിര്‍ത്തിയപ്പോല്‍ കാറിന് പിറകിലെ സീറ്റില്‍...
 
ബെംഗളുരു: അതിവേഗത്തില്‍ പോകുന്ന കാറിനുള്ളില്‍നിന്ന് പശുക്കുട്ടിയെ രക്ഷിച്ച് ബെംഗളുരുവിലെ പൊലീസ് ഓഫീസര്‍.  ബയപ്പനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് പശുക്കുട്ടിയെ രക്ഷിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. 

മാര്‍ച്ച് 30 അര്‍ദ്ധരാത്രി അമിത വേഗത്തില്‍ ചെക്ക് പോസ്റ്റ് കടന്നുപോകാന്‍ ശ്രമിച്ച കാറിനെ പൊലീസ് ഓഫീസര്‍ മുഹമ്മദ് റാഫി തടഞ്ഞുവച്ചു. ഇവര്‍ കാര്‍ നിര്‍ത്തിയപ്പോല്‍ കാറിന് പിറകിലെ സീറ്റില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ പശുക്കുട്ടിയും ഉണ്ടായിരുന്നു. വീട്ടിലേക്ക് പോകുന്ന വഴി ഒറ്റപ്പെട്ട് നില്‍ക്കുന്നത് കണ്ട് പശുക്കുട്ടിയെ കാറില്‍ എടുത്തുവച്ചതാണെന്നാണ് കാറിലുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. 

ഒരാഴ്ച മാത്രം പ്രായമുള്ള ഈ പശുക്കുട്ടിയെ അപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പൊലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റാഫ് അതിന് ഭീമ എന്ന് പേരിട്ടു. റാഫി തന്നെയാണ് ഇപ്പോഴും അതിന് ആഹാരം നല്‍കുന്നത്. വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം 20 ലിറ്റര്‍ പാലും പയറുവര്‍ഗ്ഗങ്ങളും എല്ലാം അതിന് നല്‍കുന്നുണ്ട്. ''ഞാന്‍ ട്രാന്‍സ്ഫറായി പോകുന്നതുവരെ എന്റെ ഭീമയെ ഞാന്‍ തന്നെ നോക്കും'' - മുഹമ്മദ് റാഫി പറഞ്ഞു.
click me!