മുഖം തിളങ്ങാന്‍ ഉപയോഗിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകള്‍

Published : Jul 31, 2025, 05:47 PM IST
Sun tan

Synopsis

ഇവ സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക് എന്നിവ നീക്കം ചെയ്യാനും അതിലൂടെ മുഖക്കുരുവിനെ തടയാനും സഹായിക്കും.

മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പിനെ അകറ്റാനും മുഖം തിളങ്ങാനും കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക് എന്നിവ നീക്കം ചെയ്യാനും അതിലൂടെ മുഖക്കുരുവിനെ തടയാനും സഹായിക്കും.

കടലമാവ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

1. കടലമാവ്- തൈര്

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവും മൂന്ന് ടേബിള്‍സ്പൂണ്‍ തൈരും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

2. കടലമാവ്- തേന്‍

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു നുള്ള് പാല്‍ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

3. കടലമാവ്- കോഫി- തൈര്

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍സ്പൂണ്‍ കോഫി പൊടി, രണ്ട് ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

4. കടലമാവ്- തക്കാളി- തൈര്

ഒരു ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര്, ഒരു ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.

5. കടലമാവ്- കറ്റാര്‍വാഴ ജെല്‍

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം.  10 മിനിറ്റിന് ശേഷം കഴുകി കളയാം. 

6. കടലമാവ്- പപ്പായ

ഒരു ടേബിൾസ്പൂൺ കടലമാവ്, ഒരു ടേബിൾസ്പൂൺ പപ്പായ പൾപ്പ്, ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവ മിശ്രിമാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ