International Self-Care Day 2025 : നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിക്കൂ, മനസും ശരീരവും ആരോ​ഗ്യത്തോടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Jul 24, 2025, 11:03 AM ISTUpdated : Jul 24, 2025, 12:20 PM IST
International Self-Care Day:

Synopsis

ശരിയായ പോഷകാഹാരം, പതിവ് വ്യായാമം, മതിയായ ഉറക്കം തുടങ്ങിയ സ്വയം പരിചരണ രീതികൾ രോഗങ്ങൾ തടയുന്നതിനും ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

എല്ലാ വർഷവും ജൂലെെ 24 അന്താരാഷ്ട്ര സ്വയം പരിചരണ ദിനം ആചരിച്ച് വരുന്നു. ശാരീരികവും മാനസിക ആരോ​ഗ്യത്തിനും പ്രധാന്യം നൽകുന്നതിനെ കുറിച്ചും ദൈനംദിന ദിനചര്യകളിൽ സ്വയം പരിചരണ രീതികൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. സ്വയം പരിചരണത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

ശരിയായ പോഷകാഹാരം, പതിവ് വ്യായാമം, മതിയായ ഉറക്കം തുടങ്ങിയ സ്വയം പരിചരണ രീതികൾ രോഗങ്ങൾ തടയുന്നതിനും ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

രണ്ട്

ഹോബികളിൽ ഏർപ്പെടുന്നത് സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുകയും മൊത്തത്തിലുള്ള മാനസിക വ്യക്തത മെച്ചപ്പെടുത്തുകയും ചെയ്യും.

മൂന്ന്

സ്വയം പരിചരണ രീതികൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, വൈകാരിക സന്തുലിതാവസ്ഥ വളർത്താനും സഹായിക്കുന്നു.

നാല്

വ്യായാമം, ധ്യാനം, അല്ലെങ്കിൽ ഹോബികൾ എന്നിവ ചെയ്യുന്നത് പതിവാക്കുക. കാരണം ഇവ മാനസികാരോ​ഗ്യത്തിനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.

അഞ്ച്

നല്ല ഭക്ഷണക്രമവും വ്യായാമവും ശാരീരികമായി ആരോഗ്യമുള്ളവരായിരിക്കാൻ സഹായിക്കുന്നു.

ആറ്

ധാന്യങ്ങൾ, നട്‌സ്, ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങൾ ഉൾപ്പെടെ വിവിധതരം ഭക്ഷണങ്ങൾ കഴിക്കുക. ആരോ​ഗ്യകരമായ ഭക്ഷണക്രമം പ്രതിരോധശേഷി കൂട്ടാനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും സഹായിക്കുന്നു.

ഏഴ്

ഉറക്കം സ്വയം പരിചരണത്തിന്റെ ഒരു നിർണായക ഘടകമാണ്. അത് ശാരീരികവും മാനസികവുമായ ആരേോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നു. ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. നന്നായി ഉറങ്ങുന്നത് മാനസികാരോ​ഗ്യത്തിനും ശരീരത്തിനും ഒരു പോലെ പ്രധാനമാണ്.

 

 

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ