നിങ്ങള്‍ ഉറങ്ങുന്ന രീതി എങ്ങനെയാണ് ? ചോദ്യവുമായി ട്വിറ്റര്‍....

Published : Jan 22, 2020, 01:39 PM ISTUpdated : Jan 22, 2020, 01:44 PM IST
നിങ്ങള്‍  ഉറങ്ങുന്ന രീതി എങ്ങനെയാണ് ? ചോദ്യവുമായി ട്വിറ്റര്‍....

Synopsis

എല്ലാവരും ഉറങ്ങുന്നത് പല രീതിയിലായിരിക്കും. ചിലര്‍ക്ക് കട്ടിലിന്‍റെ ഒരു വശത്തായിരിക്കും  കിടക്കാന്‍ ഇഷ്ടം. മറ്റുചിലര്‍ക്ക് മധ്യഭാഗത്തായിരിക്കും. നിങ്ങള്‍ ഉറങ്ങുന്ന രീതി എങ്ങനെയാണ് എന്ന് ഒന്ന് ആലോചിച്ചു നോക്കൂ. 

എല്ലാവരും ഉറങ്ങുന്നത് പല രീതിയിലായിരിക്കും. ചിലര്‍ക്ക് കട്ടിലിന്‍റെ ഒരു വശത്തായിരിക്കും  കിടക്കാന്‍ ഇഷ്ടം. മറ്റുചിലര്‍ക്ക് മധ്യഭാഗത്തായിരിക്കും. നിങ്ങള്‍ ഉറങ്ങുന്ന രീതി എങ്ങനെയാണ് എന്ന് ഒന്ന് ആലോചിച്ചു നോക്കൂ. ഇവിടെയിതാ  18 രീതികളില്‍ മനുഷ്യര്‍ ഉറങ്ങുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

 

 

ട്വിറ്ററിലാണ് ചിത്രം ചര്‍ച്ചയായിരിക്കുന്നത്. ട്വിറ്ററില്‍ ആരോ പങ്കുവെച്ച ചിത്രം ഏറ്റടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തിന് താഴെ നിരവധി പേര്‍ രസകരമായ കമന്‍റുകളും ഇട്ടിട്ടുണ്ട്. 

 

'ഞാന്‍ നമ്പര്‍ 9, നിങ്ങളോ' എന്ന ക്യാപ്ഷനോട് കൂടിയ പോസ്റ്റിന് ഏകദേശം 12,000 ലൈക്കുകളും 4000 കൂടുതല്‍ പേര്‍ കമന്‍റും ചെയ്തിട്ടുണ്ട്. എന്തായാലും 13 അല്ല എന്നാണ് കൂടുതല്‍ പേരും കമന്‍റ്  ചെയ്തിരിക്കുന്നത്.

ഏഴാമത്തത് ആരെയോ കൊന്നിട്ടിരിക്കുന്നത് പോലെയുണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.  എന്നാല്‍ ഓരോ മനുഷ്യരുടെയും ഉറക്കരീതിക്ക് പിന്നില്‍ പാരമ്പര്യം പോലുളള പല ഘടകങ്ങള്‍ ഉണ്ടെന്നും ചിലര്‍ അവകാശപ്പെടുന്നു.  ഓരോ വ്യക്തികളുടെയും ഉറങ്ങുന്ന രീതി അവരുടെ സ്വഭാവത്തയെും വ്യക്തിത്ത്വതെയുമാണ് സൂചിപ്പിക്കുന്നത് എന്നും ചിലര്‍ വാദിക്കുന്നു. 
 

 

 

PREV
click me!

Recommended Stories

10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്
മഞ്ഞുകാലത്ത് മുഖം തിളങ്ങാൻ: ഈ കിടിലൻ ഫേസ് പാക്കുകൾ പരീക്ഷിക്കാം