ബോളിവുഡ് സെലിബ്രിറ്റി ഡിസൈനർ മുതല്‍ ശോഭ വിശ്വനാഥ് വരെ; ഭാഗ്യ സുരേഷിന്‍റെ വിവാഹ വസ്ത്രങ്ങള്‍ ഒരുക്കിയത് ഇവരാണ്

Published : Jan 20, 2024, 09:49 AM ISTUpdated : Jan 20, 2024, 09:58 AM IST
ബോളിവുഡ് സെലിബ്രിറ്റി ഡിസൈനർ മുതല്‍ ശോഭ വിശ്വനാഥ് വരെ; ഭാഗ്യ സുരേഷിന്‍റെ വിവാഹ വസ്ത്രങ്ങള്‍ ഒരുക്കിയത് ഇവരാണ്

Synopsis

ജനുവരി 17-ന് ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചു നടന്ന വിവാഹച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ വരെ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടന്ന വിവാഹം എന്ന പേരില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ്ങിലാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങള്‍. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകൻ ശ്രേയസ്സ് മോഹൻ ആണ് ഭാഗ്യ സുരേഷിന്റെ വരൻ. ജനുവരി 17-ന് ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചു നടന്ന വിവാഹച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ വരെ പങ്കെടുത്തു.

കഴിഞ്ഞ ദിവസം നടന്ന വിവാഹ സത്കാരത്തിലും വന്‍ താരനിര തന്നെയുണ്ടായിരുന്നു. മമ്മൂട്ടി കുടുംബസമേതം വിവാഹ സത്കാരത്തിലും പങ്കെടുത്തു. ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, മകൾ സുറുമി എന്നിവർ മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു. വിവാഹ ചിത്രങ്ങള്‍ വൈറലാകുന്നതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് ഭാഗ്യയുടെ വസ്ത്രങ്ങളാണ്. ബോളിവുഡിലെ പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ മനീഷ് മൽഹോത്ര ഡിസൈന്‍ ചെയ്ത് വൈറ്റ് ലെഹങ്കയാണ് ഭാഗ്യ വിവാഹ സത്കാരത്തിന് ധരിച്ചത്. ചിക്കന്‍ക്കാരി വര്‍ക്കുകളും എംബ്രോയ്ഡറി വര്‍ക്കുകളും കൊണ്ടും മനോഹരമാണ് ലെഹങ്ക. ബ്ലാക്ക് സ്യൂട്ടിലാണ് ശ്രേയസ്സ് എത്തിയത്. ഭാഗ്യയുടെ അമ്മ വിവാഹ സത്കാരത്തിന് ധരിച്ച സാരി ഡിസൈന്‍ ചെയ്തത് ബോളിവുഡിലെ തന്നെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ്.   

 

വിവാഹ ദിവസം ഭാഗ്യ ധരിച്ച സെറ്റും മുണ്ടും, വരന്‍  ശ്രേയസ്സ് ധരിച്ച മുണ്ടും തോള്‍മുണ്ടും കുര്‍ത്തയും ഡിസൈന്‍ ചെയ്തത് ബിഗ് ബോസ് ഫെയിം ശോഭ വിശ്വനാഥ് ആണ്. ശ്രേയസിന്‍റെ തോൾ മുണ്ടിൽ ശംഖാണ് നെയ്തെടുത്തിരിക്കുന്നത്. മുഴുവനായും കസവ് കൊണ്ടാണ് ശംഖ് നെയ്തെടുത്തതും ശോഭ വിശ്വനാഥ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വിവാഹത്തിനു തലേദിവസം ഭാഗ്യ ധരിച്ച കസവ് ധാവണിയും ഡിസൈൻ ചെയ്തത് ശോഭയുടെ വീവേഴ്സ് വില്ലേജാണ്. ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന വിവാഹ സത്കാരത്തിലും ഭാഗ്യക്കായി സാരി ഡിസൈന്‍ ചെയ്തത് ശോഭയാണ്. റാണി പിങ്ക് സാരിയാകും ഇന്ന് ഭാഗ്യ ധരിക്കുക. 

 

ഓറഞ്ച് പട്ടുസാരിയായിരുന്നു  ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചു നടന്ന വിവാഹച്ചടങ്ങിലെ ഭാഗ്യയുടെ വേഷം. ആഭരണത്തിലും മേക്കപ്പിലുമൊക്കെ ഭാഗ്യ സിംപ്ലിസിറ്റി കൊണ്ടുവന്നു എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകളുടെ അഭിപ്രായം. 

 

Also read: ഗ്ലിസറിന്‍ പതിവായി ചര്‍മ്മത്തില്‍ പുരട്ടിയാലുള്ള ഗുണങ്ങള്‍...

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ