Bhumi Pednekar Photos : ‘ദ ലൗവ് സാരി’; സ്നേഹം നിറഞ്ഞ് ഭൂമിയുടെ സാരി; ചിത്രങ്ങൾ വൈറല്‍

Published : Feb 09, 2022, 01:36 PM IST
Bhumi Pednekar Photos : ‘ദ ലൗവ് സാരി’; സ്നേഹം നിറഞ്ഞ് ഭൂമിയുടെ സാരി; ചിത്രങ്ങൾ വൈറല്‍

Synopsis

'സ്നേഹം' എന്ന വാക്ക് വിവിധ ഭാഷകളിൽ എംബ്രയ്ഡറി ചെയ്ത സാരിയിലാണ് ഇത്തവണ ഭൂമി പ്രത്യക്ഷപ്പെട്ടത്. ഐവറി സാരിയിൽ ചുവപ്പ് നിറത്തിലാണ് സ്നേഹം എന്ന് വിവിധ ഭാഷകളിൽ എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്.

ബോളിവുഡില്‍ വ്യത്യസ്‌തമായ ഒട്ടേറെ കഥാപാത്രങ്ങളാല്‍ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് ഭൂമി പെഡ്‍നെകര്‍ (Bhumi Pednekar). വസ്ത്രങ്ങളില്‍ പല തരം പരീക്ഷണങ്ങള്‍ നടത്തുന്നതിലും മിടുക്കിയാണ് ഭൂമി. ഇപ്പോഴിതാ താരത്തിന്‍റെ ചില ചിത്രങ്ങളാണ് (photos) സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 

'സ്നേഹം' എന്ന വാക്ക് വിവിധ ഭാഷകളിൽ എംബ്രയ്ഡറി ചെയ്ത സാരിയിലാണ് ഇത്തവണ ഭൂമി പ്രത്യക്ഷപ്പെട്ടത്. ഐവറി സാരിയിൽ ചുവപ്പ് നിറത്തിലാണ് സ്നേഹം എന്ന് വിവിധ ഭാഷകളിൽ എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്. പ്രശസ്ത ഡിസൈനർമാരായ അബു ജാനി-സന്ദീപ് കോസ്‌ലയാണ് സാരി ഡിസൈന്‍ ചെയ്തത്. 

 

ഷീർ ഓർഗൻസ കൊണ്ടാണ് സാരി ഒരുക്കിയിരക്കുന്നത്. റഫൾഡ് ബോർഡറും സീക്വിൻ വർക്കുകളും ആണ് സാരിയെ മനോഹരമാക്കുന്നത്. വെള്ള  സ്ലീവ്‌ലസ് ബ്ലൗസ് ആണ് താരം പെയർ ചെയ്തത്. കമ്മൽ, ബ്രേസ്‌ലൈറ്റ്, മോതിരങ്ങൾ എന്നിവയായിരുന്നു ആക്സസറീസ്. 

 

‘ദ ലൗവ് സാരി’ എന്നാണ് അബു ജാനി സന്ദീപ് കോസ്‌ല ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘സ്നേഹം എന്നത് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കാണ്. അത് ഏതു ഭാഷയിലാണെങ്കിലും. സ്നേഹം എല്ലാവർക്കും വേണ്ടിയുള്ളതാണ്'- എന്നും ക്യാപ്ഷനില്‍ പറയുന്നു. 

Also Read: 'തലമുടി ചീകാന്‍ പോലും പേടിയായിരുന്നു'; മുടി കൊഴിച്ചിലിനെ പറ്റി മിറ രജ്പുത് പറയുന്നു...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ