Accident Video : നൃത്ത പരിപാടിക്കിടെ അപ്രതീക്ഷിതമായ അപകടം; വീഡിയോ വൈറലാകുന്നു

Published : Jul 31, 2022, 01:57 PM IST
Accident Video : നൃത്ത പരിപാടിക്കിടെ അപ്രതീക്ഷിതമായ അപകടം; വീഡിയോ വൈറലാകുന്നു

Synopsis

ലൈവായി നൃത്ത പരിപാടി നടന്നുകൊണ്ടിരിക്കെ സ്റ്റേജില്‍ ക്രമീകരിച്ചിട്ടുള്ള വലിയ സ്ക്രീൻ പൊളിഞ്ഞ് നര്‍ത്തകര്‍ക്ക് മേല്‍ വീഴുന്നതാണ് വീഡിയോ. തീര്‍ത്തും അപ്രതീക്ഷിതവും ദാരുണവുമായ അപകടം കണ്ടുനിന്നവരെല്ലാം തന്നെ ഒരേ സ്വരത്തില്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

പലപ്പോഴും സോഷ്യല്‍ മീഡിയ വഴി നാം കാണുന്ന പല വീഡിയോകളും നമ്മെ ഒരുപാട് ചിന്തിപ്പിക്കുകയും പലതും പഠിപ്പിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് അപ്രതീക്ഷിതമായ അപകടങ്ങളുടെ വീഡിയോകള്‍ കാണുമ്പോഴാണ് ഇത്തരത്തില്‍ നാം ഏറെ ചിന്തിക്കുകയും അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. 

സമാനമായ രീതിയില്‍ നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്നൊരു വീഡിയോ ( Accident Video ) ആണിനി പങ്കുവയ്ക്കുന്നത്. എപ്പോഴും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് വേണം എന്തിലേക്കും ഇറങ്ങാൻ എന്ന പാഠമാണ് ഈ വീഡിയോ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. 

ലൈവായി നൃത്ത പരിപാടി ( Live Concert ) നടന്നുകൊണ്ടിരിക്കെ സ്റ്റേജില്‍ ക്രമീകരിച്ചിട്ടുള്ള വലിയ സ്ക്രീൻ പൊളിഞ്ഞ് നര്‍ത്തകര്‍ക്ക് മേല്‍ വീഴുന്നതാണ് വീഡിയോ. തീര്‍ത്തും അപ്രതീക്ഷിതവും ദാരുണവുമായ അപകടം കണ്ടുനിന്നവരെല്ലാം ( Accident Video ) തന്നെ ഒരേ സ്വരത്തില്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

ഹോങ്കോങിലാണ് സംഭവം നടന്നത്. 'മിറര്‍' എന്ന കലാസംഘത്തിന്‍റെ അംഗങ്ങളായിരുന്നു സ്റ്റേജില്‍ പെര്‍ഫോമൻസ് ( Live Concert ) നടത്തിയിരുന്നത്. ടിവി റിയാലിറ്റി ഷോയിലൂടെ വന്ന 'മിററി'ന് ചെറുപ്പക്കാരായ ആരാധകരേറെയാണ്. അതുകൊണ്ട് തന്നെ തിരക്കേറിയ ഗാലറിയായിരുന്നു ഷോയ്ക്ക് ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം കാണാൻ പാകത്തില്‍ സ്റ്റേജില്‍ ഉയരത്തിലായി സ്ക്രീനുകള്‍ ക്രമീകരിച്ചിരുന്നു. 

പെര്‍ഫോമൻസ് നടന്നുകൊണ്ടിരിക്കെ ഇതിലൊരു സ്ക്രീൻ പൊട്ടി, നര്‍ത്തകര്‍ക്ക് മേല്‍ വീഴുകയായിരുന്നു. നര്‍ത്തകരിലൊരാളുടെ ദേഹത്തേക്ക് സ്ക്രീൻ ശക്തിയായി വീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്. കാണുമ്പോള്‍ തന്നെ ഏറെ ഭയം തോന്നുന്ന രംഗമാണിത്. കാണികളെല്ലാം തന്നെ ഉറക്കെ നിലവിളിക്കുകയാണ് ഈ രംഗം കണ്ട്. 

രണ്ട് പേര്‍ക്കാണ് അപകടത്തില്‍ കാര്യമായി പരുക്കേറ്റിട്ടുള്ളത്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് അറിവ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അപകടത്തിന്‍റെ വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടു. ചിലര്‍ക്ക് കാണാൻ തന്നെ പ്രയാസം തോന്നുന്ന വീഡിയോ ആണിത്. അതിനാല്‍ തന്നെ മുന്നറിയിപ്പോട് കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. 

വൈറലായ വീഡിയോ...

 

 

Also Read:- അഞ്ചാം നിലയില്‍ നിന്ന് വീണ കുഞ്ഞിനെ നാടകീയമായി രക്ഷപ്പെടുത്തി 'ഹീറോ'

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ