മകള്‍ ജനിച്ചിട്ട് ഒരു മാസം; കേക്ക് മുറിച്ച് ആഘോഷിച്ച് ബിപാഷയും കരണും; വീഡിയോ

Published : Dec 14, 2022, 04:35 PM ISTUpdated : Dec 14, 2022, 04:40 PM IST
മകള്‍ ജനിച്ചിട്ട് ഒരു മാസം; കേക്ക് മുറിച്ച് ആഘോഷിച്ച് ബിപാഷയും കരണും; വീഡിയോ

Synopsis

നവംബര്‍ 12-നാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. 

തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അതിഥി വന്നതിന്‍റെ സന്തോഷത്തിലാണ് ബോളിവുഡ് നടി ബിപാഷ ബസുവും ഭര്‍ത്താവും നടനുമായ കരണ്‍ സിംഗ് ഗ്രോവറും. നവംബര്‍ 12-നാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്. മകള്‍ക്കൊപ്പമുള്ള  ചിത്രവും താരം പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ മകള്‍ ജനിച്ച് ഒരു മാസം പിന്നിട്ടതിന്റെ സന്തോഷത്തില്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് താരദമ്പതികള്‍. ഇതിന്‍റെ വീഡിയോ ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ദേവി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ദേവിയ്ക്ക് സ്‌നേഹവും അനുഗ്രഹവും ചൊരിഞ്ഞ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. ഞങ്ങള്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു'- കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവച്ച് ബിപാഷ കുറിച്ചു.

വാനില കേക്കാണ് താരങ്ങള്‍ മകള്‍ക്കായി വാങ്ങിയത്.  പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലുള്ള ക്രീമുപയോഗിച്ചാണ് ഈ വാനില സ്‌പോഞ്ച് കേക്കിന്‍റെ മുകള്‍വശം തയ്യാറാക്കിയിരിക്കുന്നത്. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് കമന്‍റുകള്‍ ചെയ്തത്. 

 

കുഞ്ഞ് ജനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്റെ നിറവയറിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍  ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 'എപ്പോഴും നിങ്ങളെ സ്‌നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കുക' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടിയിരുന്നു ബിപാഷ പ്രത്യക്ഷപ്പെട്ടത്. ഇടയ്ക്കിടെ താരം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.

2015- ലാണ് ബിപാഷയും നടനായ കരണ്‍ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2016- ലാണ് കരണും ബിപാഷയും വിവാഹം ചെയ്യുന്നത്. നിറവയറില്‍ ഭര്‍ത്താവ് കരണിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിച്ചത്.  ജീവിതത്തില്‍ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതില്‍ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ  കുറിപ്പിലൂടെ അന്ന് പങ്കുവച്ചിരുന്നു. 

Also Read:ബിടിഎസ് തീമില്‍ പെണ്‍കുട്ടിക്ക് പിറന്നാള്‍ കേക്ക്; വൈറലായി വീഡിയോ

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ