പിങ്കില്‍ മനോഹരിയായി ബിപാഷ ബസു; ഡ്രസ്സിന്‍റെ വില 1.6 ലക്ഷം രൂപ

Published : Sep 26, 2021, 10:20 AM ISTUpdated : Sep 26, 2021, 10:23 AM IST
പിങ്കില്‍ മനോഹരിയായി ബിപാഷ ബസു; ഡ്രസ്സിന്‍റെ വില 1.6 ലക്ഷം രൂപ

Synopsis

പിങ്ക് നിറത്തിലുള്ള സീക്വിൻ ഡ്രസ്സും ജാക്കറ്റുമായിരുന്നു ബിപാഷയുടെ വേഷം. ചിത്രങ്ങള്‍ ബിപാഷ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഫിറ്റ്നസിന്‍റെ (fitness) കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ബോളിവുഡ് നടിയാണ് ബിപാഷ ബസു (Bipasha Basu). സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ് താരം. ഇപ്പോഴിതാ ബിപാഷയുടെ ചില ചിത്രങ്ങളാണ് (pictures) സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്.

പിങ്ക് നിറത്തിലുള്ള സീക്വിൻ ഡ്രസ്സും ജാക്കറ്റുമായിരുന്നു ബിപാഷയുടെ വേഷം. ചിത്രങ്ങള്‍ ബിപാഷ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഫ്ലോറൽ എംബ്രോയ്ഡറി ആണ് ജാക്കറ്റിനെ മനോഹരമാക്കുന്നത്. ഡിസൈനർ വരുൺ ബാൽ ആണ് ഈ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്.

 

1.65 ലക്ഷം രൂപയാണ് ഡ്രസ്സിന്റെ വില. നെക്പീസും മോതിരവും വളകളുമാണ് ആക്സസറീസ്. മിനിമല്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. ഇഷ അമീൻ ആണ് സ്റ്റൈലിസ്റ്റ്. 

Also Read: എംബ്രോയ്ഡറിയുടെ സൗന്ദര്യത്തില്‍ സോനം കപൂര്‍; ചിത്രങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എസി മുറിയിലെ ജോലി ചർമ്മം നശിപ്പിക്കുന്നുണ്ടോ? ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തിളക്കം നഷ്ടപ്പെടും
ഇനി ബിരിയാണി കഴിച്ചാലും ലിപ്സ്റ്റിക് പോവില്ല : അറിഞ്ഞിരിക്കേണ്ട ചില ലിപ്സ്റ്റിക് ഹാക്കുകൾ