എംബ്രോയ്ഡറിയുടെ സൗന്ദര്യത്തില്‍ സോനം കപൂര്‍; ചിത്രങ്ങള്‍...
വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിൽ തിളങ്ങാന്‍ എപ്പോഴും ശ്രമിക്കുന്ന ബോളിവുഡ് നടിയാണ് സോനം കപൂര്‍. സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ട് എന്നും ആരാധകരുടെ മനം കവരുന്ന സോനത്തെ ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് വിശേഷിപ്പിക്കുന്നത്. വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്.
ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാവുകയാണ്. ഫാഷൻ ഡിസൈനർ അനാമിക ഖന്ന ഡിസൈന്‍ ചെയ്ത വസ്ത്രത്തിലാണ് ഇത്തവണ സോനം തിളങ്ങുന്നത്.
എംബ്രോയ്ഡറിയാല്‍ മനോഹരമായ വസ്ത്രമാണ് സോനം ധരിച്ചത്. കറുപ്പും ഓഫ് വൈറ്റും നിറങ്ങളിലാണ് എംബ്രോയ്ഡറി വരുന്നത്.
റോയൽ അക്കാദമി ഓഫ് ആർട്സ് എല്ലാ വർഷവും നടത്തുന്ന വേനൽക്കാല പ്രദർശനത്തിലേക്കാണ് ഈ കോസ്റ്റ്യൂമിൽ സോനം എത്തിയത്.
മിനിമല്‍ മേക്കപ്പാണ് ഇതിന് താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ സോനം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ചിത്രങ്ങള്‍ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. മനോഹരമായ വസ്ത്രം എന്നാണ് ഫാഷന്‍ ലോകത്തിന്‍റെയും ആരാധകരുടെയും അഭിപ്രായം.