Viral Video : മനോഹരമായി പാട്ട് പാടി പക്ഷി; വീഡിയോ കാണാം

Web Desk   | Asianet News
Published : Apr 19, 2022, 09:19 PM ISTUpdated : Apr 19, 2022, 09:25 PM IST
Viral Video :  മനോഹരമായി പാട്ട് പാടി പക്ഷി; വീഡിയോ കാണാം

Synopsis

അനിമൽസ് ഡൂയിങ് തിങ്ങ്സ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധി ആളുകൾ ഏറ്റെടുത്ത വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയും നേടിക്കഴിഞ്ഞു. ദൃശ്യങ്ങൾക്ക് കമന്റുകളുമായി എത്തുന്നവരും നിരവധിയാണ്.

പക്ഷികളുടെ വിവിധ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതിമനോഹരമായി പാട്ട് പാടുന്ന ഒരു പക്ഷിയുടെ വീഡ‍ിയോയാണ് ഇപ്പോൾ സമൂ​ഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. സിനിമ പ്രേമികൾ എക്കാലത്തും ഓർത്തുവയ്ക്കുന്ന ഹാരി പോട്ടർ തീം സോങ് ആണ് ഈ പക്ഷി പാടുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.

സെഫിർ എന്ന യൂറോപ്യൻ സ്റ്റർലിംഗ്‌ ആണ് വിഡിയോയിൽ ഉള്ളത്. ഉടമയുടെ കൈയിൽ ഇരുന്ന് ഹാരി പോട്ടർ തീം സോങ് ആലപിക്കുന്ന ഈ കുഞ്ഞ് പക്ഷിയുടെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു. 

അനിമൽസ് ഡൂയിങ് തിങ്ങ്സ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധി ആളുകൾ ഏറ്റെടുത്ത വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയും നേടിക്കഴിഞ്ഞു. ദൃശ്യങ്ങൾക്ക് കമന്റുകളുമായി എത്തുന്നവരും നിരവധിയാണ്.

അതേസമയം നേരത്തെയും ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധിക്കപെട്ടതാണ് സെഫിർ. ഉടമയായ ഫെൻ ആണ് പക്ഷിയെ പാട്ടുകൾ പാടാനും സംസാരിക്കാനുമൊക്കെ പരിശീലനം നൽകുന്നത്. ഇരുവരും ഒന്നിച്ചുള്ള നിരവധി വീഡിയോകൾ മുമ്പും വലിയ രീതിയിൽ വൈറലായിരുന്നു. 

PREV
click me!

Recommended Stories

എന്താണ് ഈ 'സ്നാക്കിഫിക്കേഷൻ'? ജെൻസി മാറ്റിയെഴുതുന്ന ഭക്ഷണ ശീലങ്ങൾ
90s ; ഫാഷൻ ലോകം കീഴടക്കാൻ പോകുന്ന 6 ഹീൽസ് ട്രെൻഡുകൾ