Social Media : വ്യത്യസ്തമായ ബാത്ത് ടബ്ബില്‍ ബോളിവുഡ് താരം; അടിക്കുറിപ്പിന് സൂപ്പര്‍ സമ്മാനവും...

Web Desk   | others
Published : Feb 18, 2022, 06:16 PM IST
Social Media : വ്യത്യസ്തമായ ബാത്ത് ടബ്ബില്‍ ബോളിവുഡ് താരം; അടിക്കുറിപ്പിന് സൂപ്പര്‍ സമ്മാനവും...

Synopsis

പതിറ്റാണ്ടുകളുടെ അഭിനയ പരിചയമുള്ള അനുപം ഖേര്‍ ഇന്നും സിനിമാമേഖലയില്‍ തിരക്കുള്ള താരമാണ്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും അദ്ദേഹം പങ്കുവയ്ക്കാറുള്ള പോസ്റ്റുകള്‍ വളരെ രസകരവും ഏറെ ശ്രദ്ധ നേടുന്നതുമാകാറുണ്ട്  

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ( social Media ) സജീവമല്ലാത്ത സിനിമാതാരങ്ങള്‍  FilmStars ) കുറവാണെന്ന് തന്നെ പറയാം. പ്രത്യേകിച്ച് കൊവിഡ് 19ന്റെ കൂടി വരവോടെ മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ മുന്‍കാലങ്ങളെക്കാള്‍ സജീവമായിരിക്കുകയാണ്. വ്യക്തിപരമായ വിശേഷങ്ങളും സിനിമാവിശേഷങ്ങളുമെല്ലാം ഇവര്‍ തങ്ങളുടെ പേജുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. 

ഇക്കൂട്ടത്തില്‍ വ്യത്യസ്തമായ പോസ്റ്റുകളോ ചിത്രങ്ങളോ വീഡിയോകളോ എല്ലാം പങ്കുവയ്ക്കുന്ന താരങ്ങള്‍ പൊതുവേ കുറവാണ്. ഇക്കാര്യത്തില്‍ മുന്നിലാണ് ബോളിവുഡ് താരം അനുപം ഖേര്‍. പതിറ്റാണ്ടുകളുടെ അഭിനയ പരിചയമുള്ള അനുപം ഖേര്‍ ഇന്നും സിനിമാമേഖലയില്‍ തിരക്കുള്ള താരമാണ്. 

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും അദ്ദേഹം പങ്കുവയ്ക്കാറുള്ള പോസ്റ്റുകള്‍ വളരെ രസകരവും ഏറെ ശ്രദ്ധ നേടുന്നതുമാകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് കഴിഞ്ഞ ദിവസം 'കൂ ആപ്പ്'ല്‍ അദ്ദേഹം പങ്കുവച്ചത്. 

വ്യത്യസ്തമായൊരു ബാത്ത് ടബ്. ഒറ്റനോട്ടത്തില്‍ മരം കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് മനസിലാവുക. ഇതിനകത്ത് കണ്ണടച്ച് കിടക്കുകയാണ് അനുപം ഖേര്‍. എനിക്കീ ചിത്രം ഇഷ്ടമാണ്. നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു- എന്ന അടിക്കുറിപ്പുമായാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

ഒപ്പം മറ്റൊരു കിടിലന്‍ 'ഓഫറും' അദ്ദേഹം നടത്തിയിട്ടുണ്ട്. ഈ ചിത്രത്തിന് അനുയോജ്യമായ അടിക്കുറിപ്പുകള്‍ ആരാധകര്‍ക്ക് അയക്കാം. അതില്‍ തെരഞ്ഞെടുക്കുന്ന അഞ്ച് പേരുടെ വീട്ടിലക്ക് വൈകാതെ തന്നെ അനുപം ഖേര്‍ എത്തുമെന്നതാണ് സമ്മാനം. നിരവധി പേരാണ് ചിത്രത്തോട് പ്രതികരണമറിയിച്ചിരിക്കുന്നത്. 

 

നേരത്തേ തന്റെ അമ്മ 'പുഷ്പ' സിനിമയിലെ 'ശ്രീവല്ലി' ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയും അനുപം ഖേര്‍ പങ്കുവച്ചിരുന്നു. ഏറെ ഹൃദ്യമായിരുന്നു ഈ വീഡിയോ.

Also Read:- 'ഒരു സാരിക്ക് വേണ്ടി മകന്റെ ജീവന്‍ പണയം വയ്ക്കുമോ?'; ഞെട്ടലായി വീഡിയോ

 

ഡിസ്‌കോ സംഗീതത്തിലൂടെ ഇന്ത്യന്‍ സംഗീതാസ്വാദകരുടെ മനസില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും തരംഗം സൃഷ്ടിച്ച ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരിയുടെ വിയോഗവാര്‍ത്തയോട് ഏറെ ദുഖത്തോടെയാണ് ബോളിവുഡ് പ്രതികരിക്കുന്നത്. തങ്ങളുടെ സ്വന്തം ബപ്പി ദായുമായി  ചേര്‍ത്തുവയ്ക്കാവുന്ന നിരവധി ഓര്‍മ്മകളാണ് ബോളിവുഡ് സിനിമാസ്വാദകര്‍ക്കുള്ളത്. ഇക്കൂട്ടത്തില്‍ ഏറ്റവും ശോഭയാര്‍ന്ന ഓര്‍മ്മയാവുകയാണ് അദ്ദേഹത്തിന്റെ രൂപം. കഴുത്തിലും കൈകളിലുമെല്ലാം സ്വര്‍ണാഭരണങ്ങളണിഞ്ഞ് തീര്‍ത്തും വ്യത്യസ്തമായ രീതിയിലായിരുന്നു ബപ്പി ലാഹി പൊതുവേദികളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നത്... Read More :- കഴുത്തിലും കൈകളിലും നിറയെ സ്വര്‍ണാഭരണങ്ങള്‍; വിസ്മയമായിരുന്ന ആ രൂപം
 

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?