ഫാഷന്‍ ലോകം കാത്തിരുന്ന നിമിഷം; അംബാനി കല്യാണത്തിനെത്തിയ താരസുന്ദരിമാര്‍

Published : Mar 11, 2019, 12:41 PM IST
ഫാഷന്‍ ലോകം കാത്തിരുന്ന നിമിഷം; അംബാനി കല്യാണത്തിനെത്തിയ താരസുന്ദരിമാര്‍

Synopsis

മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹത്തിന് ബോളിവുഡ് സുന്ദരിമാര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ എന്തായിരിക്കും എന്നായിരുന്നു ഫാഷന്‍ പ്രേമികളുടെ ചര്‍ച്ച.

മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹത്തിന് ബോളിവുഡ് സുന്ദരിമാര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ എന്തായിരിക്കും എന്നായിരുന്നു ഫാഷന്‍ പ്രേമികളുടെ ചര്‍ച്ച. ഫാഷൻ മൽസരവേദിയിലെ പോലെ ഇന്ത്യയിലെ പ്രമുഖരായ എല്ലാ ഫാഷൻ ഡിസൈനർമാരുടെ വസ്ത്രങ്ങളും ഈ ദിനം കാണമല്ലോ. ഒടുവില്‍‌ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് താരസുന്ദരിമാര്‍ കിടിലന്‍  വേഷങ്ങളില്‍ തന്നെ പ്രത്യക്ഷപ്പെട്ടു. 

അടുത്തിടെ വിവാഹം ചെയ്ത ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍ പിങ്ക് നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിരുന്നു. തന്‍റെ വിവാഹവസ്ത്രം ഒരുക്കിയ സബ്യസാചി മുഖർജി തന്നെയാണ് ഇത്തവണയും ദീപികയുടെ സാരിക്ക് പിന്നില്‍. ‘V’ ആകൃതിയിലുള്ള പ്ലംഗിങ് കഴുത്തുള്ള ബ്ലൗസ് സാരിയെ സ്റ്റൈലാക്കി മാറ്റി. എപ്പോഴത്തെയും പോലെ രാജകീയ ലുക്ക് വരാനായി മുത്ത് പതിപ്പിച്ച ആഭരണങ്ങളും.  ഒറ്റ നോട്ടത്തില്‍ ദീപിക പൊളിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. 

 


നീലയില്‍ സില്‍വര്‍ വര്‍‌ക്ക് ചെയ്ത ലഹങ്കയായിരുന്നു മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ധരിച്ചത്. മനീഷ് മൽഹോത്രയാണ് താരത്തിനായി വസ്ത്രം ഒരുക്കിയത്.  ഓഫ് ഷോൾഡർ മോഡലിലായിരുന്നു ലഹങ്കയുടെ കഴുത്ത്. എന്നാല്‍  ഐശ്വര്യയെ കാണാന്‍‌ കാത്തിരുന്ന ആരാധകര്‍ക്ക് താരത്തിന്‍റെ ലുക്ക് തീരെ ഇഷ്ടമായില്ല. പഴയ മോഡല്‍ ലഹങ്കയാണിതെന്നാണ് ഫാഷന്‍‌ ലോകത്തിന്‍റെയും വിലയിരുത്തല്‍. 


പ്രയങ്ക ചോപ്ര ആകെ മൊത്തം ഒന്ന് തിളങ്ങി എന്ന് പറഞ്ഞാന്‍ മതിയല്ലോ. ഗ്രേ നിറത്തിലുള്ള സാരി ലേസുകളാലും എംബല്ലിഷുകളാലും നിറഞ്ഞിരുന്മനു.  
തരുൺ തഹിലിയാനിയായിരുന്നു   പ്രിയങ്കയുടെ സാരി ഒരുക്കിയത്. ഒരു ആവറേജ് മാര്‍ക്കാണ് ഫാഷന്‍ ലോകം ഇതിന് നല്‍കുന്നത. 


 മനീഷ് മൽഹോത്ര കരീനയ്ക്ക് വേണ്ടി ഒരുക്കിയത് ഇളം പച്ച നിറത്തിലുള്ള ലഹങ്കയായിരുന്നു.  അതില്‍ എപ്പോഴത്തെയും പോലെ താരം അതിമനോഹരിയായിരുന്നു.  ലഹങ്കയില്‍ ചെറിയ കണ്ണാടികള്‍ പതിപ്പിച്ചിരുന്നു. 

കത്രീനയുടെ വസ്ത്രമായിരുന്നു കൂട്ടത്തില്‍‌ വെറൈറ്റിയായത്. ആകാശ നീലയും പച്ചയും വെള്ളയും നിറങ്ങളിലുള്ള പൂക്കളായിരുന്നു കത്രീനയുടെ ലഹങ്കയില്‍. അനിത ഡോൻങ്ക്രിയാണ് ഡിസൈനര്‍. 

ബോളിവുഡിന്റെ യുവസുന്ദരി ആലിയ ഭട്ട് മഞ്ഞ ലഹങ്കയില്‍ വളരെ ക്യൂട്ടായിരുന്നു. സബ്യസാചിയുടെ ഡിസൈനിങ്ങിനാണ് ഇതിന് പിന്നില്‍. ലഹങ്കയോടൊപ്പം വജ്ര മാല കൂടിയായപ്പോള്‍ ആലിയയുടെ ലുക്ക് തന്നെ മാറിപോയി. 

ജാന്‍വിയും മനീഷ് മൽഹോത്രയുടെ ലഹങ്കയിലാണ് തിളങ്ങിയത്. പിങ്ക് നിറത്തിലുള്ള ലഹങ്കയിൽ സിൽവർ എംബല്ലിഷ്മെന്റിന്‍റെ വര്‍ക്കും. 

PREV
click me!

Recommended Stories

വരണ്ട കൈകാലുകൾ ഇനി വേണ്ട; ഇതാ ചില പ്രകൃതിദത്തമായ പരിഹാരം
ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ