വിശേഷങ്ങള്‍ തീരാതെ അംബാനി കല്യാണം; മുംബൈ പൊലീസിന് സമ്മാനപ്പെട്ടിയുമായി മുകേഷ് അംബാനി!

Published : Mar 10, 2019, 03:57 PM IST
വിശേഷങ്ങള്‍ തീരാതെ അംബാനി കല്യാണം; മുംബൈ പൊലീസിന് സമ്മാനപ്പെട്ടിയുമായി മുകേഷ് അംബാനി!

Synopsis

മുകേഷ് അംബാനിയുടെ മകന്‍റെ  വിവാഹ വിശേഷങ്ങള്‍ തീരുന്നില്ല. വിവാഹത്തോടനുബന്ധിച്ച് മുംബൈ പൊലീസിന് മുകേഷ് അംബാനിയുടെ വക ലഭിച്ച സമ്മാനമാണ് പുതിയ വാര്‍ത്ത. മധുര പലഹാരങ്ങളടങ്ങിയ 50000 പെട്ടികളാണ് അംബാനി മുംബൈ പൊലീസ് സ്റ്റേഷനുകളിലെത്തിച്ചത്.

മുകേഷ് അംബാനിയുടെ മകന്‍റെ  വിവാഹ വിശേഷങ്ങള്‍ തീരുന്നില്ല. വിവാഹത്തോടനുബന്ധിച്ച് മുംബൈ പൊലീസിന് മുകേഷ് അംബാനിയുടെ വക ലഭിച്ച സമ്മാനമാണ് പുതിയ വാര്‍ത്ത. മധുര പലഹാരങ്ങളടങ്ങിയ 50000 പെട്ടികളാണ് അംബാനി മുംബൈ പൊലീസ് സ്റ്റേഷനുകളിലെത്തിച്ചത്. മുകേഷ് അംബാനിയുടെ മകന്‍ ആകശിന്‍റെയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയുടെ വിവാഹത്തിനായിരുന്നു മുംബൈ പൊലീസുകാര്‍ക്ക് അംബാനിയുടെ സമ്മാനം. നിത അംബാനിയുടെയും മുകേഷ് അംബാനിയുടെയും മക്കളായ ഇഷ അനന്ദ്, അനന്ദ് എന്നിവര്‍ ആശംസകളര്‍പ്പിക്കുന്ന കുറിപ്പുകളോടെയായിരുന്നു പലഹാരപ്പെട്ടി വിതരണം.

മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ വച്ച് ശനിയാഴ്ചയായിരുന്നു വിവാഹം. ചടങ്ങില്‍ ഇന്ത്യയിലെയും വിദേശത്തെയും രാഷ്ട്രീയ-വ്യവസായ-ചലച്ചിത്ര പ്രമുഖരടക്കം പങ്കെടുത്തു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ഭാര്യ ഷെറി ബ്ലേയര്‍, ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, ഭാര്യയോ സൂണ്‍ ടെയ്ക് എന്നിവരാണ് ആകാശ് അംബാനിയുടെ വിവാഹത്തിന് വിശിഷ്ടാതിഥികളായി എത്തിയത്. ഇവരെ കൂടാതെ നിരവധി  ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുക്കാൻ എത്തി. 

സൂപ്പർ സ്റ്റാർ രജനികാന്ത്, മകൾ സൗന്ദര്യയും ഭർത്താവ് വിശാഖന്‍ വണങ്കാമുടി, ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചൻ, ഭാര്യ ജയാ ബച്ചൻ, മകൾ ശ്വേത ബച്ചൻ, താര ദമ്പതികളായ ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ, മകൾ‌ ആരാധ്യ ബച്ചൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, ഭാര്യ ​ഗൗരി ഖാൻ,  കരീന കപൂർ, കരിഷ്മ കപൂർ, കിയാര അദ്വാനി, രൺബീർ കപൂർ, ആലിയ ഭട്ട്, ജാൻവി കപൂർ, ദിശ പട്ടാനി, ഫറ് ഖാൻ, കരൺ ജോഹർ, രവീണ ടണ്ടൻ, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര, ജാക്കി ഷ്‌റോഫ്, ജൂഹി ചൗള തുടങ്ങി വൻതാരനിര തന്നെ ചടങ്ങിലെത്തി. 

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി തെണ്ടുല്‍ക്കര്‍, സഹീർ ഖാൻ, ഭാര്യ സാര​ഗിക ഘട്ടേ, യുവരാജ് സിം​ഗ്, മഹേല ജയവർധന, ഹർദ്ദിക് പാണ്ഡ്യ, ഷെയ്ൻ ബോണ്ട് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. ​ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചൈയുടേയും ഭാര്യയുടേയും സാന്നിധ്യം ശ്രദ്ധേയമായി. മുകേഷ് അംബാനിയുടെ പിതാവ് ധിരു ഭായ് അംബാനിക്കും, നിത അംബാനിയുടെ പിതാവ് രവീന്ദ്ര ഭായ് ദലാലിനും ആദരവ് അർപ്പിച്ചുകൊണ്ടാണ് വിവാഹ ചടങ്ങുകൾക്ക് തുടക്കമായത്. അഞ്ച് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ചടങ്ങുകളോടെയാകും വിവാഹം പൂര്‍ണമാകുക.  

സ്വിറ്റ്സർലൻഡിലും മുംബൈയിലെ ആഡംബര വസതിയായ ആന്‍റിലയിലും വെച്ചായിരുന്നു ആകാശിന്റെ പ്രീവെഡിങ് ആഘോഷങ്ങള്‍ നടന്നത്. അംബാനിയുടെ ആഡംബര വസതിയായ ആന്റില ഹാരി പോട്ടർ സിനിമകളിലെ തീം അനുസരിച്ചാണ് ഒരുക്കിയത്. മാന്ത്രിക സ്കൂളായ ഹോഗ്‌വാർട്ട്‌സിലെ ഡിന്നർ ടേബിള്‍, പ്ലാറ്റ്ഫോം 9 3/4, ഹോഗ്‌വാർട്ട്‌സ് എക്സ്പ്രസ് എന്നിവ ആന്റിലയിൽ സൃഷ്ടിച്ചു. ഒഴുകി നടക്കുന്ന മെഴുകിതിരകളും നിഗൂഢമായ സംഗീതവുമെല്ലാം അഥിതികള്‍ക്ക് കാഴ്ചയായി. 
 
സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സിലായിരുന്നു ആകാശിന്റെ പ്രീവെഡിങ് ആഘോഷങ്ങൾക്കു തുടക്കമായത്. സെന്‍റ് മോറിറ്റ്സ് തടാകത്തിന് സമീപം  20 മീറ്റർ ഉയരത്തിൽ ഇതിനായി ഉയര്‍ന്ന ടെന്‍റ് ഒരു അത്ഭുത നഗരത്തിന്‍റെ സൂചനങ്ങളായിരുന്നു. മഞ്ഞു പൊഴിയുന്ന സെന്റ് മോറിറ്റ്സിലെ ആരെയും അദ്ഭുതപ്പെടുത്തുന്ന നിറഞ്ഞ ഈ വേദിയുടെ പേര് ‘വിന്റർ വണ്ടർലാൻഡ്’എന്നായിരുന്നു. 

ശ്ലോക മേത്തയും ആകാശും ബാല്യകാല സുഹൃത്തക്കളാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ച് പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണ് ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.  

PREV
click me!

Recommended Stories

തിളങ്ങുന്ന ചർമ്മം വേണോ? ക്രീമുകൾ വാരിപ്പൂശിയാൽ പോരാ, ഈ ക്രമം പാലിക്കണം
ചർമ്മം ഉള്ളിൽ നിന്ന് തിളങ്ങാൻ: ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ