Surrogacy : വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ ബോളിവുഡ് സെലിബ്രിറ്റികള്‍...

Web Desk   | others
Published : Jan 22, 2022, 10:24 PM IST
Surrogacy : വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ ബോളിവുഡ് സെലിബ്രിറ്റികള്‍...

Synopsis

പ്രിയങ്കയ്ക്കും ഭര്‍ത്താവും ഗായകനുമായ ജൊനാസിനും കുഞ്ഞ് പിറന്നുവെന്നും വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇവര്‍ കുഞ്ഞിനെ സ്വന്തമാക്കിയതെന്നും പ്രിയങ്ക തന്നെയാണ് അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇവര്‍ പുറത്തുവിട്ടിട്ടില്ല  

ഇന്ന് ബോളിവുഡ് വാര്‍ത്തകളില്‍ ( Bollywood News) ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടൊരു വാര്‍ത്തയായിരുന്നു പ്രിയങ്ക ചോപ്ര ( Priyanka Chopra ) അമ്മയായി എന്നത്. പ്രിയങ്കയ്ക്കും ഭര്‍ത്താവും ഗായകനുമായ ജൊനാസിനും കുഞ്ഞ് പിറന്നുവെന്നും വാടക ഗര്‍ഭധാരണത്തിലൂടെയാണ് ( Surrogacy ) ഇവര്‍ കുഞ്ഞിനെ സ്വന്തമാക്കിയതെന്നും പ്രിയങ്ക തന്നെയാണ് അറിയിച്ചത്. 

എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇവര്‍ പുറത്തുവിട്ടിട്ടില്ല. ഈ ഘട്ടത്തില്‍ തങ്ങള്‍ക്ക് കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും അതിനാല്‍ സ്വകാര്യത ആവശ്യമാണെന്നും പ്രിയങ്ക അറിയിച്ചിരുന്നു. 

ഇതോടെ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയിട്ടുള്ള ബോളിവുഡ് സെലിബ്രിറ്റികളുടെ പേരുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വലിയൊരു പട്ടിക തന്നെയുണ്ട് ഇത്തരത്തില്‍ വാടക ഗര്‍ധാരണത്തിലൂടെ കുഞ്ഞിനെ നേടിയ സെലിബ്രിറ്റികളുടേതായി. ഇവരില്‍ പ്രമുഖരായ ചിലരെ അറിയാം.

ഷാരൂഖ് ഖാന്‍

ബോളിവുഡിന്റെ കിംഗ് ഖാന്‍ തന്റെ രണ്ട് മക്കള്‍ക്ക് ശേഷം 2013ല്‍ മൂന്നാമതൊരു മകന്‍ കൂടി തനിക്ക് പിറന്നതായി അറിയിച്ചു. 

വാടക ഗര്‍ഭധാരണത്തിലൂടെയാണ് അബ്രാം എന്ന മകനെ സ്വന്തമാക്കിയതെന്നും ഷാരൂഖ് അറിയിച്ചിരുന്നു. 

പ്രീതി സിന്റ

ബോളിവുഡിലെ മിന്നും താരങ്ങളിലൊരാളാണ് പ്രീതി സിന്റ. പ്രീതിയും ഭര്‍ത്താവ് ജീനും 2021ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് കുഞ്ഞുങ്ങളെ സ്വന്തമാക്കിയതായി അറിയിച്ചു. 

ശില്‍പ ഷെട്ടി

2020ലാണ് വാടക ഗര്‍ഭധാരണത്തിലൂടെ താന്‍ മകളെ സ്വന്തമാക്കിയതായി ശില്‍പ ഷെട്ടി അറിയിക്കുന്നത്. ഈ കുഞ്ഞിന് മുമ്പ് ഒരു ആണ്‍കുഞ്ഞും ശില്‍പയ്ക്കുണ്ട്. 

കരണ്‍ ജോഹര്‍

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമെല്ലാമായ കരണ്‍ ജോഹറും താന്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനായ വിവരം അറിയിച്ചിരുന്നു. 2017ലാണ് ഇത്. 

ആമിര്‍ഖാന്‍

ബോളിവുഡിന്റെ പ്രിയ താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും 2011ല്‍ വാടക ഗര്‍ഭധാരണ്തതിലൂടെ ഒരു ആണ്‍കുഞ്ഞിന്റെ മാതാപിതാക്കളായി. ഇതിന് മുമ്പ് ഇവര്‍ക്കൊരു പെണ്‍കുഞ്ഞുമുണ്ടായിട്ടുണ്ട്. ഇരുവരും പിന്നീട് വിവാബഹന്ധം വേര്‍പിരിഞ്ഞിട്ടുണ്ട്. 

സണ്ണി ലിയോണ്‍

ഒരു പിഞ്ചുപെണ്‍കുഞ്ഞിനെ ദത്തെടുത്തതോടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് സണ്ണി ലിയോണ്‍. ഇതിന് ശേഷം 2018ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇവര്‍ രണ്ട് കുഞ്ഞുങ്ങളുടെ കൂടി അമ്മയായി. ഭര്‍ത്താവ് ഡാനിയേല്‍ വെബറും കുട്ടികളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ എപ്പോഴും സണ്ണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 

Also Read:- പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കുഞ്ഞ് പിറന്നു

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'